HomeAround Keralaവീട്ടമ്മയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്ന സംഭവം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു

വീട്ടമ്മയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്ന സംഭവം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു

ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു. യുവതിയുടെ സുഹൃത്ത് പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയുമായ ബിനു (50) ആണ് മരിച്ചത്. സുഹൃത്തായിരുന്ന സരിത (46) ആണ് നേരത്തെ ഇയാള്‍ തീ കൊളുത്തി കൊന്നത്. യുവതിയെ തീ കൊളുത്തിയ സമയത്ത് ബിനുവിനും പൊള്ളലേറ്റിരുന്നു. മാർച്ച്‌ നാലിനാണ് യുവതി പൊള്ളലേറ്റ് മരിച്ചത്.

വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സരീതയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു. ബിനുവിന്റെ സ്‌കൂട്ടറില്‍ നിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments