HomeAround Keralaകാര്‍ യാത്രയ്ക്കിടെ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

കാര്‍ യാത്രയ്ക്കിടെ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

കാര്‍ യാത്രയ്ക്കിടെ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വള്ളിക്കോട് സ്വദേശി അനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ പരാതിയുടേയും യുവതി നല്‍കിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ മാസം 26 ന് രാത്രി ഒമ്ബതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരെ കാണാന്‍ പോകാന്‍ തയ്യാറെടുത്ത ദമ്പതികൾക്കൊപ്പം സുഹൃത്തുക്കളായ മറ്റ് ചിലര്‍ കൂടി ആശുപതിയിലേക്ക് പോകാനെത്തി. ആളുകള്‍ കൂടുതലായതിനാല്‍ ഭര്‍ത്താവ് മറ്റൊരാള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി. ബന്ധുവിനും ഭര്‍ത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച്‌ രഞ്ജിത്തും അനീഷും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. വീട്ടിലെത്തിയ യുവതി നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് ഭര്‍ത്താവ് വിവരം കോന്നി പൊലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments