ചേന തൊടാന്‍ പോലും മടിയാണ് ചിലര്‍ക്ക്. എന്നാല്‍ ചേനയുടെ ഗുണങ്ങള്‍ അറിയുമ്ബോള്‍ ചേന കഴിക്കാതിരിക്കാന്‍ കഴിയില്ല. ഫൈബര്‍ ഉള്‍പ്പെടെ ധാരാളം പോകങ്ങള്‍ നിറഞ്ഞിരിക്കുന്ന ചേന കഴിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താം. ചൊറിയന്‍ ചേന കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതുവഴി കരളിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും. ചേനയില്‍ ധാരാളം മിനറല്‍സും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീര വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ശക്തി നല്‍കാനും പ്രയോജനകരമാകും. പോളിപ്‌സ് രോഗം ഇല്ലാതാക്കാനും ചേന സഹായിക്കും. ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. ശരീരത്തിന് പ്രതിരോധശക്തി നല്‍കും. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ് ചേന. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്ലൂക്കാമെനന്‍ ക്രമീകരിക്കും. ഇന്‍സുലിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹത്തോട് പോരാടും. നിങ്ങളുടെ ആഹാരത്തില്‍ ചേന ഉള്‍പ്പെടുത്തുകയാണെങ്കില്‍ ദഹന പ്രവര്‍ത്തനവും നല്ല രീതിയില്‍ നടക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഇതിനു സഹായിക്കും. ഏറെക്കാലം കേടാകാതെ നിലനില്‍ക്കുന്ന ഒരു ഭക്ഷ്യവിഭവമാണിത്.
അടുക്കളയിൽ വെറുതെ കളയുന്ന ഈ ഒരു സാധനം മതി, കരൾപ്രശ്നങ്ങൾ എല്ലാം പമ്പകടക്കും !
RELATED ARTICLES