HomeHealth Newsഉറങ്ങിയെണീറ്റയുടൻ നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ ? സൂക്ഷിക്കുക, അത് അത്യന്തം അനാരോഗ്യകരമാണ് !

ഉറങ്ങിയെണീറ്റയുടൻ നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ ? സൂക്ഷിക്കുക, അത് അത്യന്തം അനാരോഗ്യകരമാണ് !

ആരോഗ്യകരമായൊരു ദിവസത്തിനായി നിങ്ങളുടെ പ്രഭാതങ്ങളിൽ ചില നല്ല ശീലങ്ങൾ വളർത്തേണ്ടതുണ്ട്. അല്ലെങ്കിൽ നിങ്ങളുടേതായ ചില ശീലങ്ങൾ നിങ്ങൾ മാറ്റേണ്ടതുണ്ട്. ഉറക്കമുണർന്ന ശേഷം ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? അത് ചിലപ്പോൾ നിങ്ങൾക്ക് അപകടം വിളിച്ചു വരുത്തിയേക്കാം. ആ ശീമേളങ്ങൾ ഏതൊക്കെയെന്നു നോക്കാം.

രാവില ചൂട് വെള്ളത്തിൽ കുളിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് നിങ്ങളുടെ ഊർജ്ജസ്വലത കുറയ്ക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് താഴ്ത്തുകയും ചെയ്യും.

ഉണരുമ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ ഇരിക്കരുത്. പ്രഭാതഭക്ഷണത്തിനായി ലഘുവായ ഭക്ഷണം കഴിക്കുക, അതിൽ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കണം. കുറച്ചു നേരം കഴിഞ്ഞു പ്രഭാത ഭക്ഷണം നന്നായി കഴിക്കുക.

എഴുന്നേറ്റ ഉടൻ തന്നെ നിങ്ങൾ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം, രാവിലെ സ്മാർട്ട്ഫോണുകളുടെ രശ്മികളുടെ ഏറ്റവും കൂടുതൽ ആഘാതം കണ്ണുകളിലേക്ക് നേരിട്ട് ആകർഷിക്കുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.

രാവിലെ എണീറ്റയുടൻ കോഫി കുടിക്കുന്നത് ഉചിതമല്ല. ഒഴിഞ്ഞ വയറ്റിൽ ബെഡ് ടീ അല്ലെങ്കിൽ കോഫി കഴിക്കുന്നത് ഒഴിവാക്കണം.

രാവിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. പ്രശ്നങ്ങൾ തീർക്കാൻ നിങ്ങൾക്ക് ഒരു ദിവസം മുഴുവൻ മുന്നിലുണ്ട് എന്ന് ചിന്തിക്കുക. അത് മാനസിക സമ്മർദം കുറയ്ക്കും.

രാവിലെ എഴുന്നേറ്റതിനു ശേഷം അൽപനേരം കഴിഞ്ഞു മതി പത്രവായന. എഴുന്നേറ്റ ഉടൻ തന്നെ പത്രം വായിക്കുന്നതിലൂടെ, നിങ്ങളുടെ മനസ്സിനും ശരീരത്തിനും രാവിലെ ലഭിക്കേണ്ട ഊർജം നഷ്ടമാവുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments