ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയുടെ മേൽ ടിവി മറിഞ്ഞുവീണു ദാരുണാന്ത്യം; വില്ലനായത് പൂച്ച !

48

ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയുടെ മേൽ ടിവി മറിഞ്ഞുവീണു മരിച്ചു. മധര്‍ മൊയ്ദീന്‍ – രേഷ്മ ദമ്ബതികളുടെ മകള്‍ നസിയ ഫാത്തിമയാണ് മരിച്ചത്. ടിവി വച്ചിരുന്ന മേശയ്ക്കു സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ. ഇതിനിടെ മേശപ്പുറത്തേക്കു പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തില്‍ ടിവി മറഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.