HomeHealth Newsപാട്ടുകേട്ട് ഉറങ്ങുന്ന ശീലമുണ്ടോ? എങ്കിൽ തലച്ചോറിനെ ബാധിക്കുന്ന ഈ അവസ്ഥകൂടി അറിഞ്ഞിരിക്കണം !

പാട്ടുകേട്ട് ഉറങ്ങുന്ന ശീലമുണ്ടോ? എങ്കിൽ തലച്ചോറിനെ ബാധിക്കുന്ന ഈ അവസ്ഥകൂടി അറിഞ്ഞിരിക്കണം !

സംഗീതം കേൾക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. കൗമാരക്കാരും ചെറുപ്പക്കാരും ഉറക്കസമയം സമീപം സംഗീതം കേൾക്കാറുണ്ട്. മിക്ക ആളുകളും ദിവസം മുഴുവൻ സംഗീതം കേൾക്കുകയും പലപ്പോഴും ഉറക്കസമയത്ത് പാട്ട് വെച്ച ശേഷം ഉറങ്ങാൻ കിടക്കുന്നവരും ആണ്. എന്നാൽ ഇത് നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ ? നാമറിയാതെ എങ്കിലും അത് നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നതാണ് സത്യം. ബെയ്‌ലർ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി, ന്യൂറോ സയൻസ് അസോസിയേറ്റ് പ്രൊഫസറായ മൈക്കൽ സ്കല്ലിൻ പുതിയ ഗവേഷണത്തിലാണ് ഈ കാര്യം വെളിപ്പെട്ടത്.

പുതിയ പഠനങ്ങൾ പറയുന്നത് തുടർച്ചയായി പാട്ട് കേട്ട് ഉറങ്ങുന്നത് നമ്മളെ ‘സ്റ്റക് സോങ് സിൻഡ്രോം’ എന്ന അവസ്ഥയിൽ എത്തിക്കുമെന്നാണ്. അതായത് നാം സംഗീതം കേട്ടശേഷം കിടന്നുറങ്ങിയാലും ഉറങ്ങുന്ന സമയത്തും ആ സംഗീതം നമ്മുടെ തലച്ചോറിനെ പ്രവർത്തനക്ഷമം ആക്കുന്ന അവസ്ഥയാണ്. ഇതുമൂലം നിങ്ങളുടെ ഉറക്കം നിങ്ങൾ പോലും അറിയാതെ തടസ്സപ്പെടുന്നു. രസകരമായ മറ്റൊരു കാര്യം ചില പ്രത്യേക ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചുള്ള സംഗീതങ്ങൾ ഭാഷാ സംഗീതത്തേക്കാൾ കൂടുതൽ ഇക്കാര്യത്തിൽ ദോഷമായി ബാധിക്കുന്നു എന്നാണ്. ലബോറട്ടറി സാഹചര്യങ്ങളിൽ 209 പേരെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണത്തിലാണ് കാര്യങ്ങൾ വെളിപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments