HomeHealth Newsകുപ്പിവെള്ളം ഉപയോഗിക്കാറുണ്ടോ? പ്രമുഖ കമ്പനികളുടെ കുപ്പിവെള്ളത്തിൽ ഉള്ളത് എന്തൊക്കെയെന്നറിയേണ്ടേ ?

കുപ്പിവെള്ളം ഉപയോഗിക്കാറുണ്ടോ? പ്രമുഖ കമ്പനികളുടെ കുപ്പിവെള്ളത്തിൽ ഉള്ളത് എന്തൊക്കെയെന്നറിയേണ്ടേ ?

ലോകത്തിലെ പ്രധാന കുപ്പിവെള്ള കമ്പനികളുടെ വെള്ളക്കുപ്പികളില്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്ന് കണ്ടെത്തല്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷെറി മാസണിന്റെ നേതൃത്വത്തിലാണ് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുമാണ് പരിശോധനയ്ക്കാവശ്യമായ സാമ്പിള്‍ ശേഖരിച്ചത്. വെള്ളക്കുപ്പിയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്ധ്യത, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, യുഎസ് തുടങ്ങി ഒമ്പത് രാജ്യങ്ങളില്‍ നിന്നും 250 കുപ്പി വെള്ളം ശേഖരിച്ചു. അക്വ, അക്വഫിനാ, ബിസ്ലരി തുടങ്ങിയ ബ്രാന്‍ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ട്. കണ്ടെത്തിയതില്‍ അധികവും പ്ലാസ്റ്റിക് തരികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില കുപ്പികളില്‍ നിന്നും ആയിരത്തില്‍ അധികം തരികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഓട്ടിസം, കാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുപ്പികളില്‍ വെള്ളം നിറച്ചതിന് ശേഷമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കലരുന്നത്. കുപ്പികള്‍ സീല്‍ ചെയ്യുന്നതിലെ അപാകതയാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments