HomeHealth Newsഡെങ്കിപ്പനിക്ക് അതിനൂതന സുരക്ഷാ മാർഗം കണ്ടുപിടിച്ച് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ; ഇതുപയോഗിച്ചാൽ ഇനി കൊതുകിനെ പേടിക്കേണ്ട

ഡെങ്കിപ്പനിക്ക് അതിനൂതന സുരക്ഷാ മാർഗം കണ്ടുപിടിച്ച് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ; ഇതുപയോഗിച്ചാൽ ഇനി കൊതുകിനെ പേടിക്കേണ്ട

കൊതുകുകളെ വന്ധ്യംകരിച്ച്‌ കൊതുകുജന്യ രോഗങ്ങളായ ഡെങ്കി, സിക്ക പോലുള്ളവ തടയാമെന്നു ശാസ്ത്രജ്ഞര്‍. ആസ്‌ത്രേലിയയിലെ സിഎസ്‌ഐആര്‍ഒയും ജയിംസ് കുക്ക് സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ ഗവേഷണത്തിലാണ് പുതിയ രീതി കണ്ടെത്തിയത്. 20 മില്യണ്‍ കൊതുകുകളെയാണ് ഇത്തരത്തില്‍ വന്ധ്യംകരിച്ച്‌ തുറന്നുവിട്ടത്. ലബോറട്ടറികളില്‍ ആണ്‍കൊതുകുകളെ വളര്‍ത്തി ഇവയിലേക്ക് പ്രത്യുല്‍പാദനശേഷി നശിപ്പിക്കുന്ന വോല്‍ബാച്ചി എന്ന ബാക്ടീരിയയെ കടത്തിവിടുകയാണ് ആദ്യം ചെയ്യുന്നത്. ഈ കൊതുകുകളെ ഈഡിസ് ഈജിപ്തി കൊതുകുകള്‍ ധാരാളമായുള്ള സ്ഥലത്തേക്ക് തുറന്നുവിടുന്നു. ഇവ പെണ്‍ കൊതുകുകളുമായി ഇണചേരുകയും പെണ്‍കൊതുകുകള്‍ മുട്ട ഇടുകയും ചെയ്യുന്നു. എന്നാല്‍, വോല്‍ബാച്ചി ബാക്ടീരിയകള്‍ ആണ്‍കൊതുകുകളുടെ പ്രത്യുല്‍പാദനശേഷി നശിപ്പിച്ചതിനാല്‍ മുട്ടകള്‍ വിരിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments