HomeHealth Newsസെക്‌സിൽ സ്ത്രീകൾക്ക് എന്നും പരാതിയുള്ളത് പുരുഷന്റെ തിടുക്കത്തെക്കുറിച്ചാണ്: എന്നാൽ ഇത്തിരി സൂത്രം കൊണ്ട് അതു...

സെക്‌സിൽ സ്ത്രീകൾക്ക് എന്നും പരാതിയുള്ളത് പുരുഷന്റെ തിടുക്കത്തെക്കുറിച്ചാണ്: എന്നാൽ ഇത്തിരി സൂത്രം കൊണ്ട് അതു പരിഹരിക്കാം !

ചിലര്‍ക്കെങ്കിലും സെക്‌സ് എന്നു പറയുന്നത് ഒരു യാന്ത്രിക പ്രവര്‍ത്തിയായി മാറിയിട്ടുണ്ട്. ടെന്‍ഷനടിക്കേണ്ട കാര്യമില്ല. എന്നാൽ, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിക്കുന്നവരുടെ വേദപുസ്തകമാണ് കാമസൂത്ര. സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആധികാരികമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എക്കാലത്തും പ്രസക്തമാണ്. സെക്‌സില്‍ സ്ത്രീകള്‍ക്ക് എന്നു പരാതിയുള്ളത് പുരുഷന്റെ തിടുക്കത്തെ കുറിച്ചാണ്. ആമുഖ ലീലകളിലൊന്നും വലിയ താല്‍പ്പര്യം കാണിക്കാതെ നേരിട്ട് ലൈംഗികബന്ധത്തിനു ശ്രമിക്കുന്ന പുരുഷന്മാരാണ് കാമസൂത്ര ശരിയ്ക്കും വായിക്കേണ്ടത്. ആമുഖ ലീലകളുടെ ആവശ്യത്തെ കുറിച്ച് ഗ്രന്ഥം വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. കാമസൂത്രത്തിലെ ചില പേജുകളിലൂടെ കണ്ണോടിക്കുമ്പോള്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പുതിയ രീതികള്‍ താനെ തുറന്നുവരും.

 

പങ്കാളികളോട് മനസ്സ് തുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശരീരവും മനസ്സും ഒന്നായി തീരുന്ന ദിവ്യാനുഭൂതിയെ കുറിച്ചും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. സെക്‌സ് എന്നത് ഒരു കലയായി വികസിപ്പിച്ചെടുക്കാന്‍ പുസ്തകം പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സെക്‌സ് ആസ്വദിക്കാനുള്ളതാണ്. അത് ടിവി കാണുന്നതുപോലെയോ ഉറങ്ങുന്നതുപോലെയോ ഒരു ചടങ്ങാക്കി മാറ്റരുത്. അതിലെ ഓരോ നിമിഷവും ആസ്വദിക്കാനുള്ളതാണ്. ബോറടിക്കുന്നുവെങ്കില്‍ അതിനു മുമ്പ് പല കാര്യങ്ങളും ചെയ്യാന്‍ കാമസൂത്രയില്‍ പറയുന്നുണ്ട്. ആ കാര്യങ്ങളില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ചുരുക്കത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും സെക്‌സിനെ കുറിച്ച് ഒന്നു പ്ലാന്‍ ചെയ്യണം.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments