HomeNewsLatest Newsതാൻ വിവാഹിതനാണെന്ന വിവരം അറിഞ്ഞ കാമുകിയെ കാമുകൻ തലയ്ക്കടിച്ചു കൊന്നു !

താൻ വിവാഹിതനാണെന്ന വിവരം അറിഞ്ഞ കാമുകിയെ കാമുകൻ തലയ്ക്കടിച്ചു കൊന്നു !

ന്യൂഡൽഹി: താൻ വിവാഹിതനാണെന്ന വിവരം കാമുകി അറിഞ്ഞതിൽ ദേഷ്യം പൂണ്ട കാമുകൻ കാമുകിയെ തലയ്ക്കടിച്ചു കൊന്നു. ഡൽഹി മംഗൾപുരി സ്വദേശിയും എച്ച്.ഡി.എഫ്.സി മാനേജരുമായ നവീൻ കുമാർ(32) ആണ് കാമുകി പുണ്യ സാഗറി(28)നെ പല ആവർത്തി തലയ്ക്കടിച്ചു അതിക്രൂരമായി കൊലപ്പെടുത്തിയത്. നവീനെ പൊലീസ് അറസ്‌റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

നവീൻ ജോലി ചെയ്തിരുന്ന എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ് കന്പനിയിലാണ് പുണ്യയും ജോലി നോക്കിയിരുന്നത്. താൻ വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് പുണ്യയുമായി ഇയാൾ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ, പുണ്യ ഇതേക്കുറിച്ച് അറിയുകയും നവീന്റെ ഭാര്യയോട് ഇക്കാര്യം പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പുണ്യയെ കൊല്ലാൻ നവീൻ തീരുമാനിച്ചത്.

 

 

ഈ മാസം മൂന്നിന് പുണ്യയുമൊത്ത് കാറിൽ യാത്ര പോവുകയും വിജനമായ സ്ഥലത്ത് വച്ച് പുണ്യയെ പല തവണ തലയ്ക്ക് അടിക്കുകയുമായിരുന്നു. പിന്നീട് നവീൻ തന്നെ പുണ്യയെ കാറിൽ എടുത്തു കയറ്റി ആശുപത്രിയിലെത്തിച്ചു. അപകടത്തിൽപെട്ട് വഴിയിൽ കിടക്കുകയായിരുന്നു എന്നാണ് ഡോക്ടമാരോട് പറഞ്ഞത്. എന്നാൽ, നവീൻ കൊല നടത്തുന്നത് കണ്ട രണ്ടു പേർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അവർ നവീനെ കാറിൽ ജയ്‌പൂർ ഗോൾഡൻ ആശുപത്രി വരെ പിന്തുടർന്നു. പൊലീസിനെ ഇക്കാര്യവും അറിയിച്ചു. പൊലീസ് എത്തിയെങ്കിലും നവീൻ കടന്നു കളഞ്ഞു. പിന്നീട് നവീനെ പൊലീസ് അറസ്‌റ്റു ചെയ്തു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments