പ്രണയനൈരാശ്യം ഒഴിവാക്കൂ; അല്ലെങ്കിൽ ഈ ഗുരുതര രോഗങ്ങൾക്കടിമയായേക്കാം !

0
1095

ഒരാളുടെ പ്രണയം വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ജീവിതത്തിൽ സ്വാഭാവികമാണ്. എന്നാൽ ചിലർക്കത് താങ്ങാനാവില്ല. സ്വാഭാവികമായും വിജയം സന്തോഷവും പരാജയം ദുഖവും നല്‍കും. പ്രണയവും പരാജയവുമെല്ലാം നമ്മുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എന്നാല്‍ ഹൃദയവുമായി മാത്രമല്ല, ആരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഏതെല്ലാം വിധത്തിലാണ് പ്രണയപരാജയവും , പ്രേമനൈരാശ്യം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് അറിയാം.

 

ദുഖമുണ്ടാകുമ്ബോള്‍ ഹോർമോണായ ഓക്സിടോസിന്‍ ലെവൽ താഴുന്നു. ഇത് ശരീരവേദനകള്‍ വര്‍ദ്ധിപ്പിയ്ക്കും. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ വരുമ്ബോള്‍ ചിലര്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കും. ചിലര്‍ കൂടുതല്‍ കഴിയ്ക്കും. ഇതു രണ്ടും ആവശ്യമില്ലാത്ത തൂക്കപ്രശ്നങ്ങളുണ്ടാക്കും. ഡിപ്രഷന്‍ പ്രണയനൈരാശ്യമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇത് ആത്മഹത്യ പോലുള്ള വലിയ പ്രശ്നങ്ങളിലേയ്ക്കു വഴിയൊരുക്കും. സ്ട്രെസിനോട് പൊരുതാനുള്ളതു കൊണ്ട് ശരീരത്തിന്റെ പ്രതിരോധം കൂടുതല്‍ ഇതിനോടായിരിയ്ക്കും. ഇതുവഴി വൈറല്‍, ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ കൂടും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കുമ്ബോള്‍ പള്‍സ് റേറ്റ്, ബിപി എന്നിവയെല്ലാം വര്‍ദ്ധിയ്ക്കും.

 

 

പ്രണയം നഷ്ടപ്പെടുന്നത് ചിലര്‍ക്ക് വല്ലാത്തൊരു ആഘാതമാകുന്നു. സ്ട്രെസ് ഹോര്‍മോണ്‍ പെട്ടെന്നു വല്ലാതെ കൂടുന്നത് ഹൃദയത്തിന് താങ്ങാനാവില്ല. പൊടുന്നനെ പേശീസങ്കോചമുണ്ടാകും, മരണം സംഭവിയ്ക്കാം. സ്ട്രെസും ടെന്‍ഷനുമെല്ലാം ഹൃദയത്തെയാണ് കൂടുതലായി ബാധിയ്ക്കുന്നത്. ഹൃദയപ്രശ്നങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിയ്ക്കും. വിത്ഡ്രോവല്‍ സിന്‍ഡ്രോം എന്നൊന്നുണ്ട്. പ്രണയിലാകുമ്ബോള്‍ എല്ലാം പൊസറ്റീവായി വരുന്നതു കൊണ്ടുതന്നെ മരുന്നുകളോട് ശരീരം പ്രതികരിയ്ക്കുന്നതു കൂടും. പ്രണയനൈരാശ്യമെങ്കില്‍ തിരിച്ചും.

നമ്പർ അറിയാൻ മാത്രമല്ല; ട്രൂകോളര്‍ കൊണ്ട് വേറെ 8 കാര്യങ്ങൾ കൂടി അറിയാം

സൂക്ഷിക്കുക: എസ്ബിടി- എസ്ബിഐ ലയനത്തിന്റെ പേരിലും തട്ടിപ്പ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

LEAVE A REPLY

Please enter your comment!
Please enter your name here