HomeTech And gadgetsMobilesനമ്പർ അറിയാൻ മാത്രമല്ല; ട്രൂകോളര്‍ കൊണ്ട് വേറെ 8 കാര്യങ്ങൾ കൂടി അറിയാം

നമ്പർ അറിയാൻ മാത്രമല്ല; ട്രൂകോളര്‍ കൊണ്ട് വേറെ 8 കാര്യങ്ങൾ കൂടി അറിയാം

നമ്മെ വിളിക്കുന്ന അപരിചിത നമ്പറുകളുടെ വിശദാംശങ്ങള്‍ അറിയാനായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ട്രൂകോളര്‍. എന്നാൽ, നമ്പര്‍ എടുക്കുകയെന്നത് മാത്രമല്ല മറ്റുചില കാര്യങ്ങളും ട്രൂകോളറിനു പറഞ്ഞു തരാൻ കഴിയും. അത്തരം 8 കാര്യങ്ങളെ പരിചയപ്പെടാം
1. ഒരു പരിധിവരെയുള്ള സ്പാം കോളുകളില്‍നിന്ന് ഇതു നമ്മെ സംരക്ഷിച്ചുകൊള്ളും.

2. നമ്പരും പേരുകളുമൊക്കെ ടൈപ്പ് ചെയ്ത് കണ്ടുപിടിക്കാനുള്ള ഒരു സേര്‍ച്ച് ബാറായും ഇതിനെ ഉപയോഗിക്കാം.

3. നമ്മെ ഫോണില്‍ ഒരാള്‍ ശല്യപ്പെടുത്തുകയാണെങ്കില്‍ ആ നമ്പര്‍ ബ്ലോക്ക് ചെയ്യാനായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം

4. ട്രൂകോളര്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കാന്‍ എപ്പോഴും ഡാറ്റ കണക്ടിവിറ്റി വേണമെന്നില്ല, ഒരു തവണ തിരിച്ചറിഞ്ഞ നമ്പറില്‍ നിന്നാണ് കോള്‍ വന്നതെങ്കില്‍ വീണ്ടും ട്രൂകോളര്‍ അത് തിരിച്ചറിയും.

5. ട്രൂകോളറിനെ നിങ്ങളുടെ ഫോണിന്‍റെ ഡയലറായി ഉപയോഗിക്കാനാവും.

6. നിങ്ങളുടെ പ്രൊഫൈല്‍ സെറ്റ് ചെയ്യാനാവും കൂടാതെ അത് കസ്റ്റമൈസ് ചെയ്താല്‍ നിങ്ങളുടെ നമ്പര്‍ പരിശോധിക്കുന്നവര്‍ക്ക് ആ വിവരങ്ങളാവും ലഭിക്കുക.

7. അതേപോലെ ട്രൂകോളര്‍ ഡാററാബേസില്‍ നിന്ന് നമ്മുടെ നമ്പര്‍ നീക്കം ചെയ്യാനും സഹായിക്കും.

8. നമ്മുടെ ഇ-മെയില്‍ അഡ്രസോ വെബ്സൈറ്റ് അഡ്രസോ അല്ലെങ്കില്‍ നമ്മെക്കുറിച്ചുള്ള ചെറിയ വിവരങ്ങളോ നമ്മെ വിളിക്കുന്ന ആള്‍ ട്രൂകോളര്‍ ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ലഭിക്കും.

‘പാവങ്ങളുടെ ഐഫോണ്‍’ എന്ന് വിളിക്കാവുന്ന 4 ഫോണുകള്‍ പരിചയപ്പെടാം

മമ്മൂട്ടിയും മോഹൻലാലും മലയാളം വിടുന്നു? കാരണം അറിയാമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments