HomeHealth Newsപൊന്നോമനയെ വരവേല്ക്കാൻ ആലോചിക്കുന്നോ? ഇവ അറിഞ്ഞിരിക്കൂ

പൊന്നോമനയെ വരവേല്ക്കാൻ ആലോചിക്കുന്നോ? ഇവ അറിഞ്ഞിരിക്കൂ

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് വയ്പ്. നമ്മുടെ നാട്ടിൽ ഏറെയും മാതാപിതാക്കൾ തീരുമാനിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങളാണ്. മാനസികവും ശാരീരികവുമായ ആശങ്കകളെ അകറ്റി നിർത്തി വേണം വിവാഹവേദിയിലേയ്ക്ക് കാൽവയ്ക്കാൻ. എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടെങ്കിൽ വിവാഹത്തിൽ നിന്ന് പിന്തിരിയണം എന്നല്ല, മറിച്ച് അത് വിലയിരുത്തി പരിഹാരം കാണണം.

വിവാഹ മോചനത്തിലേയ്ക്കു തന്നെ വഴി തെളിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങളെങ്കിലും വിവാഹ പൂർവ കൗൺസിലിംഗിലൂടെയും വൈദ്യ പരിശോധനയിലൂടെയും പരിഹരിക്കാൻ കഴിയും. വിവാഹ പൂർവ ആരോഗ്യ പരിശോധനയുടെയും കൗൺസിലിംഗിന്റേയും പ്രാധാന്യം വളരെയധികമാണ്. വിവാഹത്തിലേയ്ക്ക് കടന്നുവരുന്ന വ്യക്തിയ്ക്ക് സാധാരണയായി രോഗ ലക്ഷണങ്ങൾ ഒന്നും കാണുകയില്ല. എന്നാൽ ഗർഭധാരണത്തിശേഷം ഇവ മറ നീക്കി പുറത്തുവരാം. ഉദാഹരണത്തിന് പ്രമേഹം. ഗർഭിണിയായതിനു ശേഷമാവും ചിലപ്പോൾ പ്രമേഹത്തിന്റെ സാമീപ്യം മനസിലാക്കുന്നത്. അപ്പോഴേയ്ക്കും ചിലപ്പോൾ വളരെ വൈകിയെന്നുമിരിക്കും.

നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ഇപ്പോൾ അടുത്ത രക്തബന്ധത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം അപൂർവമാണ്. എങ്കിലും പൂർണ്ണമായി തുടച്ചു മാറ്റപ്പെട്ടിട്ടുമില്ല. ജനിതകമായ പല വൈകല്യങ്ങളും ഇങ്ങനെ ഒരേ കുടുംബത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തിൽ കൂടുതലായി പ്രതിഫലിക്കാറുണ്ട്. വിശദമായ ജനിറ്റിക് കൗസലിങ്ങ് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രയോജനപ്പെടാം.

ഈ വൈദ്യപരിശോധനയിൽ ആദ്യമായി ചെയ്യുന്നത് വ്യക്തിയുടേയും കുടുംബത്തിന്റേയും മെഡിക്കൽ ചരിത്രം പരിശോധിക്കുകയാണ്. പെൺകുട്ടിയുടെ ആർത്തവ ചക്രവും ക്രമവും വിശകലനം ചെയ്യും. അതുവഴി, അണ്ഡവിസർജ്ജനത്തിൽ അപാകതകൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കാനും പരിഹരിക്കാനും സാധിക്കുന്നു. പ്രഥമിക ശരീര പരിശോധനയോടൊപ്പം തന്നെ രക്ത പരിശോധനയുമുണ്ട്. ശരീര ഭാരം, രക്തസമ്മർദ്ദം, വിളർച്ച തുടങ്ങിയസാമാന്യ കാര്യങ്ങളും, ആവശ്യാനുസരണം മറ്റു പരിശോധനകളും ഉണ്ടായിരിക്കും.

രക്ത പരിശോധനയിൽ ഹീമോഗ്ലോബിന്റെ അളവ്, പഞ്ചസാരയുടെ അളവ്, വൃക്കകളുടെ പ്രവർത്തനം എന്നിവ പരിശോധിക്കും. അതോടൊപ്പം തന്നെ ചില വൈറാണു ബാധകം, ഉദാഹരണത്തിന് ഹെപ്പറ്ററ്റെറ്റിസ് ബി പരിശോധിക്കും. രക്ത ഗ്രൂപ്പ് അറിയാത്തവർ വിരളമാണ്. എങ്കിൽ തന്നെയും ചിലപ്പോഴെങ്കിലും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് അറിയാതെ പോവാറുണ്ട്. ഇത് ചിലപ്പോൾ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

അൾട്രാസൗണ്ട് സ്‌കാൻ വഴി ഗർഭപാത്രത്തെയും അണ്ഡാശയത്തെയും പഠിക്കുവാൻ സാധിക്കും. ഗർഭാശയമുഴകൾ അണ്ഡാശയത്തിൽ കാണപ്പെടുന്ന സിസ്റ്റ് എന്നിവ കണ്ടു പിടിച്ച് തക്ക സമയത്ത് ചികിത്സ നേടുന്നത് നന്നായിരിക്കും. ചില മരുന്നുകൾ ഗർഭസ്ഥ ശിശുവിന് ഹാനികരമായേക്കാം. ഉദാഹരണത്തിന് അപസ്മാരത്തിന് കഴിക്കുന്ന ചില ഗുളികകൾ ഗർഭിണി ആകുന്നതിന് മുൽപു തന്നെ ഇത്തരം മരുന്നുകൾവിദഗ്ധ നിർദ്ദേശപ്രകാരം മാറ്റി പകരം കൂടുതൽ സുരക്ഷിതമായ മരുന്നുകൾ തുടുങ്ങാവുന്നതാണ്.

ഉടനെ കുട്ടികൾ വേണ്ട എന്നകരുതുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കും. ഗർഭനിരോധന ഗുളികൾ ഉപയോക്കുന്നതിന് മുൻപ് അത് ഉപയോഗിക്കുവാൻ പാടില്ലാത്ത എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ലൈംഗിക ജീവിതത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും ഉള്ള അനാവശ്യമായ ആശങ്കകൾ നീക്കി, ആത്മ വിശ്വാസത്തോടെ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാൻ വിവാഹപൂർവ്വ മെഡിക്കൽ ചെക്കപ്പും കൗൺസിലിംഗും വളരെ അധികം സഹായകമാണ്.

ഡോ.അഗിതകുമാരി,
കൺസൾട്ടന്റ്, ഗൈനക്കോളിസ്റ്റ്
കിംസ് കോട്ടയം

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments