HomeAround KeralaErnakulamപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ബസ്‌ ഡ്രൈവർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ബസ്‌ ഡ്രൈവർ അറസ്റ്റിൽ

എറണാകുളം കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അമ്പാടി കണ്ണനാണ് പിടിയിലായത്. ആലപ്പുഴ മുതുകുളം സ്വദേശി പട്ടാണിച്ചിറ അമ്പാടിക്കണ്ണനാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ 23 ാം തീയതിയാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആലുവയിലെ ഒരു ലോഡ്ജില്‍ മൂന്ന് ദിവസം താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ക്കെതിരെ സമാനമായ മറ്റു കേസുകളും നിലവിലുണ്ട്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ പിടികൂടാനായത്. ഇയാളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments