HomeHealth Newsമുഖം നോക്കിയാലറിയാം നിങ്ങൾക്ക് ഈ അസുഖങ്ങൾ ഉണ്ടോയെന്ന് !

മുഖം നോക്കിയാലറിയാം നിങ്ങൾക്ക് ഈ അസുഖങ്ങൾ ഉണ്ടോയെന്ന് !

നമ്മുടെ ആരോഗ്യ സ്ഥിതിയെ ഏറ്റവും കൂടുതല്‍ വെളിവാക്കുക മുഖം തന്നെയാണ്. മുഖം നോക്കി ഡോക്ടര്‍മാര്‍ എന്തസുഖമാണെന്ന് വരെ പറയുന്നത് സാധാരണമാണ്. അസുഖം ബാധിച്ചാല്‍ അത് ആദ്യം തന്നെ അറിയുന്നത് മുഖത്താണ്. അത്രയേറെ ക്ഷീണമാണ് മുഖത്തുണ്ടാവുക.

 
മുഖത്തെ ഓരോ ഭാഗവും നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിയ്ക്കുന്നുണ്ട്. മുഖത്തുണ്ടാകുന്ന ഓരോ മാറ്റവും ഏതൊക്കെ രോഗലക്ഷണങ്ങളെയാണ് പ്രകടമാക്കുന്നത്
എന്നറിയാം.

 
കവിളിലുണ്ടാകുന്ന മുഖക്കുരുവും ഗര്‍ഭപാത്രത്തിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിയ്ക്കുന്നതാണ്. പലപ്പോഴും ഹോര്‍മോണ്‍ തകരാറായിരിക്കും ഇത്തരം പ്രശ്നങ്ങളുടെ മൂല കാരണം. അമിതമായ തോതില്‍ ഇത്തരം പ്രശ്നം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

 

അമിതമദ്യപാനമുള്ളയാളാണെങ്കില്‍ മുഖത്തെ ഞരമ്ബുകള്‍ക്ക് പ്രത്യേകത ഉണ്ടാവും. മുഖത്ത് കണ്ണിനു താഴെയുള്ള ഞരമ്ബുകളെല്ലാം പൊന്തി നില്‍ക്കുന്നു.

 
മുഖത്തെ ചര്‍മ്മം അയഞ്ഞു തൂങ്ങിയ നിലയിലാണെങ്കില്‍ പുകവലി അധികമാണെന്നതിന്റെ സൂചനയാണ് അത്. പുകവലി കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മുഖത്ത് കാണാനാവും.

 

കൊളസ്ട്രോള്‍ കൂടുതലാകുന്നതിന്റെ ലക്ഷണമാണ് മുഖത്തുണ്ടാകുന്ന മഞ്ഞപ്പാടുകള്‍. പ്രത്യേകിച്ച്‌ കണ്ണിന്റേയും മൂക്കിന്റേയും ചുറ്റുമായിരിക്കും മഞ്ഞപ്പാടുകള്‍. ഇത് കാണുമ്ബോള്‍ തന്നെ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.

 
കഴുത്തിനു താഴെയുള്ള കറുപ്പ് സൂചിപ്പിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസിനെയാണ്. കഴുത്തിന് താഴെ വട്ടത്തില്‍ കറുത്ത വളയങ്ങള്‍ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കുക.

 

ചര്‍മ്മം വിളറിയതു പോലെ കാണപ്പെടുന്നത് ഇരുമ്ബിന്റെ അംശം ശരീരത്തില്‍ കുറവാണ് എന്നതിന്റെ പ്രധാന ലക്ഷണമാണ്. അതാണ് പലപ്പോഴും ചര്‍മ്മത്തിന്റെ വിളര്‍ച്ചയ്ക്ക് കാരണം. ഇത് ഒഴിവാക്കാന്‍ ഇരുമ്ബ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയാണ് ചെയ്യേണ്ടത്.

 

ചുണ്ടിന്റെ കോണിലെ പൊട്ടല്‍ പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ്. വിറ്റാമിന്റെ അഭാവമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കുകയാണ് അതിനുള്ള പോംവഴി.

ഇനി എ.ടി.എം സ്‌ക്രീനിലേക്ക് ചുമ്മാ നോക്കിയാല്‍ മതി : പണം കയ്യിലെത്തും !

വന്യജീവിസങ്കേതത്തിൽ യുവതിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments