HomeNewsLatest Newsഅഭിഭാഷകർ എതിർത്തു; എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്

അഭിഭാഷകർ എതിർത്തു; എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്

കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഒരു വിഭാഗം അഭിഭാഷകർ മാധ്യമപ്രവർത്തകരെ കോടതിയിൽ പ്രവേശിപ്പിക്കരുതെന്ന് നിലപാട് എടുത്തതിനെ തുടർന്ന് പൊലീസ് കമീഷണർ എം.പി ദിനേശാണ് മാധ്യമങ്ങളെ വിലക്കിയത്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ടുപേരെ കൊച്ചിയിലെത്തിച്ചിരുന്നു. ഈ കേസ് കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഐ.എസ് റിക്രൂട്ട്മെന്‍റിനുവേണ്ടി മതം മാറ്റാന്‍ പ്രേരണയായെന്ന പരാതിയില്‍ വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍നിന്ന് അറസ്റ്റിലായ അര്‍ഷി ഖുറൈശി, താണെ കല്യാണ്‍ നിവാസി റിസ് വാന്‍ ഖാന്‍ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇസ്ലാമിക് റിസര്‍ച് സെന്‍റര്‍ പ്രവര്‍ത്തകരായ ഇരുവരെയും മഹാരാഷ്ട്ര എ.ടി.എസിന്‍െറ സാന്നിധ്യത്തില്‍ കേരള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

മുഖം നോക്കിയാലറിയാം നിങ്ങൾക്ക് ഈ അസുഖങ്ങൾ ഉണ്ടോയെന്ന് !

വന്യജീവിസങ്കേതത്തിൽ യുവതിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments