HomeHealth Newsശ്വാസകോശം വെറും മൂന്നുദിവസം കൊണ്ട് വൃത്തിയാക്കാം; 8 മാർഗങ്ങൾ ഇതാ !

ശ്വാസകോശം വെറും മൂന്നുദിവസം കൊണ്ട് വൃത്തിയാക്കാം; 8 മാർഗങ്ങൾ ഇതാ !

നാം ശ്വസിക്കുന്ന വായുവിൽ അടങ്ങിയിരിക്കുന്ന കാർബൺഡയോക്സയിടും മറ്റു മാലിന്യങ്ങളും നമ്മുടെ ശ്വാസ കോശത്തെ വിഷമയമാക്കി തീർത്തിരിക്കുന്നു. പുകവലി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. പലതരം ശ്വാസകോശരോഗങ്ങള്‍ക്കും ക്യാന്‍സറിനും വരെ ഇത് കാരണമാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശം വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. വെറും മൂന്നു ദിവസംകൊണ്ട് ശ്വാസകോശം വൃത്തിയാക്കുന്നതിന് സഹായകരമായ 8 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. മൂന്നു ദിവസം മാംസാഹാരം, പാല്‍, മദ്യം എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. രാത്രിയില്‍ കിടക്കുംമുമ്പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുക.

2. രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. രാവിലത്തെ ഭക്ഷണം കഴിച്ചു അല്‍പ്പം കഴിഞ്ഞു കാരറ്റ് ജ്യൂസ് കുടിക്കുക.

3. ഉച്ചഭക്ഷണത്തിന് പച്ചക്കറികള്‍ മാത്രം ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണം കഴിച്ചശേഷം ഒരു പഴം കഴിക്കുക. പഴത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശുദ്ധീകരണം നടത്തുന്നതിന് ഏറെ സഹായകരമാണ്.

4. വൈകുന്നേരം ചായ കുടിക്കരുത്. പകരം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. സ്‌നാക്ക്‌സിന് പകരം ഒരു ആപ്പിള്‍ കഴിക്കുക.

5. രാത്രിയില്‍ കാന്‍ബെറി ജ്യൂസ് കുടിക്കുക. ഇത് ശ്വാസകോശത്തിലെ ബാക്‌ടീരിയകളെ പുറന്തള്ളുന്നു.

6. പിറ്റേദിവസം രാവിലെ യോഗയോ ശ്വസോച്ഛാസത്തിന് വേഗത കൂട്ടുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക.

7. രാത്രിയില്‍ സ്റ്റീംബാത്ത് ചെയ്യുക. ഇതുവഴി ശ്വാസകോശത്തിലെ വിഷവസ്‌തുക്കള്‍ വിയര്‍പ്പിലൂടെ പുറന്തള്ളാനാകും.

8. യൂക്കാലിപ്‌സ് എണ്ണ രണ്ടു തുള്ളി ചേര്‍ത്തു ചൂടാക്കിയ വെള്ളം ഉപയോഗിച്ച് ആവി പിടിക്കുക. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments