ഞണ്ടിറച്ചി നിങ്ങളുടെ ആയുസ് വർധിപ്പിക്കുമെന്ന് പുതിയ പഠനം: പക്ഷേ ഇങ്ങനെ കഴിക്കണം… !

17

കടല്‍ വിഭവങ്ങളില്‍ തന്നെ പലര്‍ക്കും പ്രിയങ്കരമായ ഒന്നാണ് ഞണ്ട്. ഞണ്ടിറച്ചി ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നു വേണം, പറയാന്‍.

100 ഗ്രാം ഞണ്ടിറച്ചിയില്‍ 59 മില്ലിഗ്രാം കാല്‍സ്യം, 0.8 മില്ലിഗ്രാം അയേണ്‍, 1.5 ഗ്രാം കൊഴുപ്പ്, 19 ഗ്രാം പ്രോട്ടീന്‍, വൈറ്റമിന്‍ എ, 7.6 മില്ലീഗ്രാം വൈറ്റമിന്‍ സി, 9.78 മില്ലിഗ്രാം വൈറ്റമിന്‍ ബി 12 എ്ന്നിവ അടങ്ങിയിട്ടുണ്ട്.

കണ്ണിന്റെ കാഴ്ചയ്ക്ക് ഉത്തമമായ ഒന്നാണ് ഞണ്ടിറച്ചി. ഇതില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ റെറ്റിനോള്‍, റെറ്റിനല്‍, റെറ്റിനോയിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ എന്നിവ കാഴ്ച ശക്തിയ്ക്ക് ഏറെ ഉത്തമമാണ്. കാഴ്ചയെ ബാധിയ്ക്കുന്ന മാക്യുലാര്‍ ഡീ ജെനറേഷന്‍, തിമിരം എന്നിവ അകറ്റാന്‍ ഏറെ ഉത്തമമാണ്. എന്നാൽ ഇതു വറുത്തോ പൊരിച്ചോ കഴിയ്ക്കുന്നതിനേക്കാള്‍ കറി വച്ചു കഴിയ്ക്കുന്നതാണ് നല്ലതെന്നോര്‍ക്കുക.

ഞണ്ടിറച്ചിയില്‍ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ഫ്രീ റാഡിക്കല്‍ നാശം തടയുന്നതിനാല്‍ ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുവാനും ചര്‍മ കോശങ്ങളെ സംരക്ഷിയ്ക്കുന്നതിനാല്‍ ചര്‍മത്തിനുണ്ടാകുന്ന പ്രായാധിക്യം തടയുകയും ചെയ്യുന്നു.

ശരീരത്തിനു പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്തനിനുള്ള നല്ലൊരു വഴിയാണിത്. ഇതിലെ സെലേനിയം തന്നെയാണ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള പ്രധാന വഴി. ഫ്രീ റാഡിക്കലുകളെ തടയുന്നതിനാല്‍ ഇത് പ്രതിരോധ ശേഷി സംരക്ഷിയ്ക്കുന്നതിന് ഉത്തമമാണ്.

ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. കാഡ്മിയം, സില്‍വര്‍, മെര്‍ക്കുറി, ആര്‍സെനിക് എന്നിങ്ങനെയുള്ള ലോഹങ്ങളുടെ കാരണം കൊണ്ടുണ്ടാകുന്ന ക്യാന്‍സര്‍ ബാധകള്‍ക്കുള്ള പരിഹാരമാണ്. ഇതിലെ സെലേനിയമാണ് ഇതിനു പരിഹാരമാകുന്നത്. ക്യാന്‍സര്‍ കാരണമാകുന്ന കോശങ്ങളെ നശിപ്പിച്ച് ട്യൂമര്‍ വളര്‍ച്ച തടയുന്ന ഒന്നാണിത്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പടരുന്നതു തടയുവാനും മികച്ചതാണ്.