കേരളത്തിൽ ഒ​രി​ക്ക​ലെ​ങ്കി​ലും മനോരോഗം വ​ന്ന​വ​ർ 14.14 ശ​ത​മാ​നം; ആ​​ത്മ​​ഹ​​ത്യ പ്ര​​വ​​ണ​​ത​​യു​​ടെ നി​​ര​​ക്ക് ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യുടെ ഇ​​ര​​ട്ടി

കേരളത്തിലെ ജനങ്ങളിൽ ജീ​​വി​​ത​​ത്തി​​ൽ ഒ​​രി​​ക്ക​​ലെ​​ങ്കി​​ലും മ​േ​​നാ​​രോ​​ഗം വ​​ന്ന​​വ​​രു​​ടെ നി​​ര​​ക്ക് 14.14 ശ​​ത​​മാ​​ന​​മെ​​ന്ന് സ​​ർ​​വേ റി​​പ്പോ​​ർ​​ട്ട്. സ്കി​​സോ​​ഫ്രീ​​നി​​യ, വി​​ഷാ​​ദ​​രോ​​ഗം, വി​​ഷാ​​ദ-​​ഉ​​ന്മാ​​ദ​​രോ​​ഗം, ഉ​​ത്ക​​ണ്ഠ​​രോ​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ഇ​​തി​​ൽ വ​​രും. ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ഇ​​ത് 13.67 ശ​​ത​​മാ​​ന​​മാ​​ണ്. രോ​​ഗ​​മു​​ണ്ടാ​​യി​​ട്ടും ചി​​കി​​ത്സ എ​​ടു​​ക്കാ​​ത്ത​​വ​​രു​​ടെ നി​​ര​​ക്ക് 84.4 ശ​​ത​​മാ​​ന​​മാ​​ണ്. സം​​സ്ഥാ​​ന​​ത്ത് ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യു​​ടെ ഇ​​ര​​ട്ടി​​യാ​​ണ് ആ​​ത്മ​​ഹ​​ത്യ പ്ര​​വ​​ണ​​ത. ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ആ​​റു ശ​​ത​​മാ​​നം പേ​​ർ ആ​​ത്മ​​ഹ​​ത്യ പ്ര​​വ​​ണ​​ത കാ​​ണി​​ക്കു​​മ്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ 12.6 ശ​​ത​​മാ​​നം വ​​രു​​മി​​ത്.

സം​​സ്ഥാ​​ന​​ത്തെ ഗൗ​​ര​​വ​​ത​​ര​​മാ​​യ ആ​​ത്മ​​ഹ​​ത്യ പ്ര​​വ​​ണ​​ത​​യു​​ടെ നി​​ര​​ക്ക് 2.23 ശ​​ത​​മാ​​ന​​മാ​​ണ്. ഇ​​തും ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ ഇ​​ര​​ട്ടി വ​​രും. ക​​ഴി​​ഞ്ഞ കു​​റെ വ​​ർ​​ഷ​​മാ​​യി ദേ​​ശീ‍യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ ഇ​​ര​​ട്ടി​​യാ​​ണ് കേ​​ര​​ള​​ത്തി​​ലെ ആ​​ത്മ​​ഹ​​ത്യ നി​​ര​​ക്ക്. ബം​​ഗ​​ളൂ​​രു നിം​​ഹാ​​ൻ​​സിെ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ദേ​​ശീ​​യ മാ​​ന​​സി​​കാ​​രോ​​ഗ്യ സ​​ർ​​വേ​​യു​​ടെ ഭാ​​ഗ​​മാ​​യി കോ​​ഴി​​ക്കോ​​ട് ഇം​​ഹാ​​ൻ​​സ് കേ​​ര​​ള​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ലാ​​ണ് ക​​ണ്ടെ​​ത്ത​​ൽ.

മാ​​ന​​സി​​കാ​​രോ​​ഗ്യ​​ത്തി​​നു​​വേ​​ണ്ടി സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ ഒ​​രു ഉ​​പ​​ദേ​​ശ​​ക-​​മേ​​ൽ​​നോ​​ട്ട സ​​മി​​തി രൂ​​പ​​വ​​ത്ക​​രി​​ക്കു​​ക, സ​​ർ​​വേ‍യി​​ൽ ക​​ണ്ടെ​​ത്തി​​യ മാ​​ന​​സി​​ക​​പ്ര​​ശ്ന​​ങ്ങ​​ളെ മു​​ൻ​​ഗ​​ണ​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നേ​​രി​​ടു​​ക, കൂ​​ടു​​ത​​ൽ ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ച് ആ​​രോ​​ഗ്യ​​മേ​​ഖ​​ല ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക, പൊ​​തു​​ജ​​ന ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ക, ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക എ​​ന്നീ നി​​ർ​​ദേ​​ശ​​ങ്ങ​​ളും സ​​ർ​​വേ റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്. ഇം​​ഹാ​​ൻ​​സി​​ലെ സൈ​​ക്യാ​​ട്രി അ​​സി. പ്ര​​ഫ​​സ​​ർ ഡോ. ​​ടി.​​എം. ഷി​​ബു​​കു​​മാ​​റിന്റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് സർവ്വേ ന​​ട​​ത്തി​​യ​​ത്. സ​​ർ​​വേ റി​​പ്പോ​​ർ​​ട്ട് ഇം​​ഹാ​​ൻ​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ പ്ര​​കാ​​ശ​​നം ചെ​​യ്തു.

സ​​ർ​​വേ​​യു​​ടെ ക​​ണ്ടെ​​ത്ത​​ലിെ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇം​​ഹാ​​ൻ​​സിെ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു മാ​​ന​​സി​​കാ​​രോ​​ഗ്യ ക​​ർ​​മ​​പ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​യി​​ലെ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 12 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് മാ​​ന​​സി​​കാ​​രോ​​ഗ്യ സ​​ർ​​വേ ന​​ട​​ത്തി​​യ​​ത്. തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട താ​​ലൂ​​ക്കു​​ക​​ളി​​ലെ വാ​​ർ​​ഡു​​ക​​ളാ​​ണ് സ​​ർ​​വേ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. ശാ​​സ്ത്രീ​​യ രീ​​തി​​യാ​​യ റാ​​ൻ​​ഡം സാം​​പ്ലി​​ങ് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് പ്ര​​ദേ​​ശ​​ങ്ങ​​ൾ തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.