കർശന നിയന്ത്രണങ്ങളുമായി ഫേസ്ബുക്ക് ലൈവ്; ഇനി നിയമലംഘകർ കുടുങ്ങും

71

ലൈവ് വീഡിയോകള്‍ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫേസ്ബുക്ക്. ലൈവ് സ്ട്രീമിങ്ങ് ഉപയോഗക്കുന്നതിനായി വണ്‍ സ്‌ട്രൈക്ക് പോളിസി നടപ്പാക്കുമെന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചു. ഒരു തവണ ഫേയ്‌സ്ബുക്കിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ലൈവ് വിഡിയോ ഉപയോഗിക്കാന്‍ കഴിയുന്നതല്ല എന്നതാണ് ഈ നിയമത്തില്‍ പ്രധാനം. താല്‍ക്കാലികമായി ലൈവ് വിഡിയോ ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ സസ്‌പെന്റ് ചെയ്യുന്നതുമാണ്. ലോകനേതാക്കളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷമാണ് ഫേയ്‌സ്ബുക്ക് നിയന്ത്രണം ശക്തമാക്കിയത്‌.