HomeHealth Newsഈ ലക്ഷണങ്ങൾ കാണിക്കുന്നുവോ? എങ്കിൽ നിങ്ങൾ ഫോബിയയുടെ അടിമയാണ് ! മന:ശാസ്ത്രഞൻ സംസാരിക്കുന്നു

ഈ ലക്ഷണങ്ങൾ കാണിക്കുന്നുവോ? എങ്കിൽ നിങ്ങൾ ഫോബിയയുടെ അടിമയാണ് ! മന:ശാസ്ത്രഞൻ സംസാരിക്കുന്നു

 boban 2 copy
മനസ്സിനെ ഭയം കൊണ്ട് മൂടുന്ന ഫോബിയകളെ പരിചയപ്പെടാം  
 ഭയം എന്നത് മനുഷ്യന്‍റെ അടിസ്ഥാന പരമായ ഒരു വികാരമാണ്.ഏതെങ്കിലും തരത്തിലുള്ള ഭയം  ഇല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ഓരോ ദിവസവും നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി പ്രകൃതി തന്നെ നമ്മുക്ക് നല്കിയ ഒരു പ്രതിരോധ  നടപടിയാണ് മനസ്സില്‍ ഭയം ഉളവാക്കുക എന്നത്. എന്നാല്‍ എന്തിനേയും ,ഏതിനേയും ഭയത്തോട് കൂടി കണ്ടാലോ,അത് നമ്മുടെ ദൈനദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയമില്ല.    ഒരു വസ്തുവിനോടോ,സാഹചര്യങ്ങളോടോ ,സന്ദര്‍ഭങ്ങളോടോ ഒക്കെ ഒരു വ്യക്തിക്ക്  തോനുന്ന  യുക്തിക്ക്  നിരക്കരുതാത്തതും ,അടിസ്ഥാന രഹിതവുമായ   ഭയത്തെയാണ്   ഫോബിയ എന്ന്  പൊതുവേ പറയുക, ഇതോടൊപ്പം  ഫോബിയായ്ക്ക് കാരണമായ സാഹചര്യങ്ങളില്‍ നിന്നും  വ്യക്തി മെല്ലെ ഒഴിവാക്കാന്‍ തുടങ്ങുകയും ചെയ്യും .എന്നാല്‍   ഇത്തരം ഫോബിയ  ഉളവാക്കുന്ന കാര്യങ്ങളോ ,സാഹചര്യങ്ങളോ ഒക്കെ  വ്യക്തിയെ അപേക്ഷിച്ച് മറ്റുള്ളവര്‍ക്ക് വെറും നിരുപദ്രവകരമായി തോന്നിയേക്കാം.പ്രധാനമായും ഫോബിയായെ അഗരോ ഫോബിയ (Agorophobia),സോഷ്യല്‍ ഫോബിയ (Social phobia) ,സ്പെസിഫിക് ഫോബിയ (Specific phobia), മൂന്ന് തരത്തിലാണ് തരം തിരിച്ചിരിക്കുന്നത്.
അഗരോ ഫോബിയ (Agorophobia)
ആളുകള്‍ തിങ്ങിനിറഞ്ഞതോ, വളരെ തിരക്കേറിയതോ ആയ  സ്ഥലങ്ങളിലോ,സാഹചര്യങ്ങളിലോ എത്തിപ്പെടുമ്പോള്‍  ഉണ്ടാകുന്ന അതികഠിനമായ ഉത്ക്കണ്ഠയാണ് അഗരോ ഫോബിയയുടെ പ്രധാന ലക്ഷണം.തിരക്കേറിയ ട്രെയിനിലോ ,ബസ്സിലോ ,വിമാനത്തിലോ ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴോ ,  ആളുകള്‍ കൂട്ടമായി ഒത്തു ചേരുന്ന സിനിമാ തിയേറ്റര്‍ , ഷോപ്പിംഗ്‌മാളുകള്‍  എന്നിങ്ങനെയുള്ള ഏതൊരു സാഹചര്യവും  വ്യക്തിക്ക് അമിതമായ ഭയമാണ് നല്കുക.ആള്‍കൂട്ടത്തിനിടയില്‍ വെച്ച് എന്തങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ സാധിക്കില്ല എന്നുള്ള പേടി കാരണം ഒട്ടുമിക്ക അഗരോഫോബിയ ഉള്ളവരും സ്വന്തം വീടിനുള്ളില്‍ തന്നെ കഴിഞ്ഞ് കൂടുകയാണ് പതിവ്.

 

സോഷ്യല്‍ ഫോബിയ (Social phobia)
മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍  , വേദിയില്‍ കയറി ആള്‍കൂട്ടത്തെ അഭിമുകീകരിച്ച് പ്രസംഗിക്കേണ്ടി വരുമ്പോള്‍ ,എതിര്‍ ലിംഗത്തില്‍പ്പെട്ടവരുമായി  സംസാരിക്കേണ്ടി വരുമ്പോഴോ ഇടപെടേണ്ടി വരുമ്പോഴോ ഉണ്ടാകുന്ന , അമിതമായ ഭീതിയാണ് സോഷ്യല്‍ ഫോബിയ എന്ന് പറയുന്നത്.ഇവിടെ വ്യക്തിക്ക് ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലോ ,സാഹചര്യങ്ങളിലോ പോകുന്നതിനുള്ള ഭീതിയുണ്ടാകില്ല . മറ്റുള്ളവര്‍ എന്‍റെ കഴിവില്ലായ്മയെ കണ്ടെത്തുകയും ,കുറ്റപ്പെടുത്തുകയും ,വിമര്‍ശിക്കുകയും ചെയ്യും എന്ന ഭയമാണ് സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും  മാറി നില്ക്കാന്‍ വ്യക്തിയെ പ്രേരിപ്പിക്കുന്നതിന് പിന്നിലുള്ള  പ്രധാന കാരണം  .

 

 സ്പെസിഫിക് ഫോബിയ (Specific phobia)
ചില പ്രത്യേക വസ്തുക്കളോടോ,സാഹചര്യങ്ങളോടോ തോന്നുന്ന അമിതമായ ഭീതിയാണ് സ്പെസിഫിക് ഫോബിയയെന്ന്‍ പറയുന്നത്. പാമ്പ്‌,ചിലന്തി ,പാറ്റ, പല്ലി ,നായ എന്നിങ്ങനെ പല തരത്തിലുള്ള മൃഗങ്ങളോട് തോന്നുന്ന അമിതമായ ഭയം,ഇടി,മിന്നല്‍,വെള്ളപ്പൊക്കം,തുടങ്ങിയ പ്രകൃതിയുടെ സ്വാഭാവികമായ  പ്രതിഭാസങ്ങളോടുള്ള ഭീതി, ബ്ലഡിനോടും,ഇഞ്ചക്ഷന്‍, ഓപ്പറേഷന്‍,മുതലായ ചികിത്സാപരമായ  കാര്യങ്ങളോടുള്ള  അമിതഭയം,ഉയരത്തില്‍ കയറാനും ,ലിഫ്റ്റിലും  ,വിമാനത്തിലുമൊക്കെ  യാത്ര ചെയ്യാനും ,അടച്ചിട്ട മുറിയില്‍ ഒറ്റക്കിരിക്കാനുമുള്ള ഭയം എന്നിങ്ങനെയുള്ള  ചില പ്രത്യേക തരത്തിലുള്ള വസ്തുക്കളോ ,സാഹചര്യങ്ങളോ,സന്ദര്‍ഭങ്ങളോ ഒക്കെയാണ്   സ്പെസിഫിക്ക് ഫോബിയയില്‍ വ്യക്തിയെ അലട്ടുന്ന ഭയത്തിന്‍റെ പ്രധാന കാരണം.
 
നിയന്ത്രിക്കാന്‍ കഴിയാത്ത ഭയത്തോടൊപ്പം  , തലചുറ്റല്‍, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്,നെഞ്ചിടിപ്പ്,അമിതമായ വിയര്‍പ്പ്,വിറയല്‍ ,മുതലായ നിരവധി ശാരീരിക അസ്വസ്തതകളുമൊക്കെയാണ്  ഫോബിയയുടെ പ്രധാന്‍ ലക്ഷണങ്ങള്‍ .പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിലാണ് ഫോബിയ  അധികവും  കണ്ടുവരുന്നത്.സിസ്റ്റമാറ്റിക്ക് ഡിസെന്‍സിടൈസേഷന്‍,എക്സ്പോഷര്‍ തെറാപ്പി,റിലാക്സേഷന്‍ തെറാപ്പി,തുടങ്ങിയ മനശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് ഫോബിയായെ പടി പടിയായി ചികിത്സിച്ച് മാറ്റാന്‍  കഴിയും, അങ്ങനെ മനസ്സിലെ  യുക്തിക്ക്  നിരക്കരുതാത്തതും ,അടിസ്ഥാന രഹിതവുമായ   ഭയത്തെ നമ്മുക്ക് പൂര്‍ണ്ണമായും  മറികടക്കാന്‍  നമ്മുക്ക്കഴിയും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments