HomeCinemaMovie Newsജയറാമിന്റെ നായികയാകാന്‍ ഇവര്‍ തയ്യാറല്ല, കാരണമെന്ത് ?

ജയറാമിന്റെ നായികയാകാന്‍ ഇവര്‍ തയ്യാറല്ല, കാരണമെന്ത് ?

ജയറാം ചിത്രങ്ങള്‍ എല്ലാം തുടരെ കനത്ത പരാജയമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ജയറാം ഒടുവില്‍ ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രം വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളവും ജയറാമും വീണ്ടും ഒന്നിക്കുകയാണല്ലോ. ആടു പുലിയാട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ചിത്രത്തില്‍ ഷീലു എബ്രഹമാണ് ജയറാമിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. നേരത്തെ നായികയായി മിയയെയും ഹണി റോസിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ ജയറാമിന്റെ നായികയാകാന്‍ ഇവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഷീലു എബ്രഹാമിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ജയമിന് അടുത്തിടെയുണ്ടായ തുടര്‍ച്ചയായ പരാജയമായിരുന്നു നടിമാര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്തതെന്നാണ് അറിവ്. എന്നാൽ, ജയറാമിനൊപ്പം രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments