HomeUncategorized'ഒരു നായകനോട് ക്രഷ് തോന്നിയിട്ടുണ്ടെങ്കില്‍ അത് ഇയാളോടാണ്..:' അനശ്വര രാജൻ പറയുന്നു...!

‘ഒരു നായകനോട് ക്രഷ് തോന്നിയിട്ടുണ്ടെങ്കില്‍ അത് ഇയാളോടാണ്..:’ അനശ്വര രാജൻ പറയുന്നു…!

അനശ്വര രാജന്‍ എന്ന നടിയെ കൗമാര പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. കൗമാര കാലത്തെ പ്രണയം പറഞ്ഞ ഈ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ അന്‍പത് കോടി ക്ലബില്‍ കയറിയ ന്യൂജനറേഷന്‍ പ്രണയ ചിത്രത്തില്‍ നായികയായി വിലസിയ അനശ്വര തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ ക്രഷ് തോന്നിയ നായക നടനെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ പറയുന്നു:

‘എന്റെ കുട്ടിക്കാലത്ത് എന്നെ ഒരുപാട് ആകര്‍ഷിച്ച സിനിമയാണ് ‘നന്ദനം’. ഞാന്‍ ജനിച്ച അതേ വര്‍ഷം ഇറങ്ങിയ സിനിമയാണ് അത്. പിന്നീടു എനിക്ക് ഏഴും എട്ടും വയസായപ്പോള്‍ ടിവിയില്‍ കണ്ടു കണ്ടു ആ സിനിമയോട് വല്ലാത്ത ഇഷ്ടമായി. പ്രത്യേകിച്ച്‌ പൃഥ്വിരാജ് സാറിന്റെ വലിയൊരു ആരാധികയായി ഞാന്‍ മാറി. ആ താടിയും, അതിലെ നായകനോടും എനിക്ക് വല്ലാത്ത ക്രഷ് തോന്നി. അതോടെ ‘നന്ദനം’ എന്ന സിനിമയും എന്റെ പ്രിയപ്പെട്ടതായി മാറി”. അനശ്വര പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments