HomeNewsLatest Newsഫ്രഞ്ച് ഓപ്പൺ ടെന്നീസ് : നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാൽ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് : നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാൽ ക്വാര്‍ട്ടറില്‍

 

നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാൽ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇറ്റാലിയന്‍ താരം യാനിക്ക് സിന്നറെ തോല്‍പ്പിച്ചാണ് നദാല്‍ അവസാന എട്ടില്‍ ഇടം കണ്ടെത്തിയത്. നേരത്തെ ഡിയേഗോ ഷ്വാര്‍ട്‌സ്മാന്‍, അല്ക്‌സാണ്ടര്‍ സ്വെരേവ് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

സിന്നറിനെതിരെ ആധികാരികമായിരുന്നു നദാലിന്റെ പ്രകടനം. 7-5നാണ് ആദ്യ സെറ്റ് നദാല്‍ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ രണ്ട് തവണ നദാലിന്റെ സെര്‍വ് ബ്രേക്ക് ചെയ്‌തെങ്കിലും സ്പാനിഷ് താരം തിരിച്ചടിച്ചു. 6-3ന് രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 19കാരന് ഒരവസരവും നല്‍കിയില്ല. 6-0 നദാല്‍ സെറ്റും മത്സരവും സ്വന്തമാക്കി. റോജര്‍ ഫെഡറര്‍ പിന്മാറിയാതോടെ മാതിയ ബരേറ്റിനിക്കും അവസാന എട്ടില്‍ ഇടം ലഭിച്ചു. വനിതകളില്‍ കൊകോ ഗൗഫ്, മരിയ സക്കറി എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments