HomeFaithവി. ഔസേപ്പ് പിതാവിന്റെ മരണം ഇങ്ങിനെയായിരുന്നു എന്നറിയാമോ ? ഇറ്റലിയയിലെ യുവതിക്ക് മാതാവ് വെളിപ്പെടുത്തിയത് ഇങ്ങനെ:

വി. ഔസേപ്പ് പിതാവിന്റെ മരണം ഇങ്ങിനെയായിരുന്നു എന്നറിയാമോ ? ഇറ്റലിയയിലെ യുവതിക്ക് മാതാവ് വെളിപ്പെടുത്തിയത് ഇങ്ങനെ:

ദൈവപിതാവ് സ്വർഗീയ രാജകുമാരന്റെ സുരക്ഷിതത്വം വഹിക്കുവാൻ ഈ ഭൂമിയിൽ കണ്ടെടുത്ത അമൂല്യ രത്നമാണ് വി. ജോസഫ്. ബൈബിൾ നീതിമാൻ എന്ന് വിശേഷണം നൽകുന്ന ഏക നാസി വൃതക്കാരൻ. ദൈവപിതാവ് തന്റെ സ്വർഗീയ പദ്ധതികൾ നടപ്പിലാക്കാൻ തിരഞ്ഞെടുത്ത ശ്രെഷ്ട്ടൻ. ഇങ്ങനെ നിരവധി വിശേഷണങ്ങൾ ഔസേപ്പിതാവിനുണ്ട്. നന്മരണങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിന്റെ മരണം എപ്രകാരം ആയിരുന്നു എന്ന് ഈശോയും മാതാവും ഇറ്റലിയിലെ “മരിയ വാൾതോർത്ത” എന്ന മകൾക്ക് വെളിപ്പെടുത്തുകയുണ്ടായി.

Also read: ”ആ സ്ത്രീകളെ രക്ഷിച്ചത് മാതാവുതന്നെ”: അമേരിക്കൻ പോലീസിന്റെ അത്ഭുതകരമായ ഒരു സാക്ഷ്യം

തനിക്കു ലഭിച്ച സ്വർഗീയ ദൂത് “ദൈവ മനുഷ്യന്റെ സ്നേഹഗീത” എന്ന പുസ്തകത്തിൽ അവൾ കുറിച്ചു വച്ചു. അത് ഇപ്രകാരമായിരുന്നു:
.

.
“ഈശോ ജോസഫിന്റെ മുറിയിൽ പ്രവേശിക്കുന്നു. ഒരു താഴ്ന്ന കിടക്കയിൽ കുറെ കുഷ്യൻ വച്ചിരിക്കിന്നതിൽ ജോസഫ്‌ ചാരി കിടക്കുന്നു. ജോസഫ്‌ മരിക്കുകയാണ്.

മുഖം കരിവാളിചിരിക്കുന്നു, കണ്ണുകൾ ചൈതന്യ രഹിതമാണ്, ശ്വാസംമുട്ടലുണ്ട്.
.
ശരീരമാകെ നിശ്ച്ചലമായിരിക്കുന്നു. ഈശോ വലതു വശത്തു ചെന്ന് ഇടിഞ്ഞു പോയ ശരീരം സൂക്ഷിച്ചു പെട്ടന്ന് ഉയർത്തി കിടത്തുന്നു.

നെറ്റിയിൽ തലോടി ആശ്വസിപ്പിക്കുന്നു. മേരി ഇടതു വശം നിന്നുകൊണ്ട് ചുളിവ് വീണ കരംകയ്യിൽ പിടിച്ചു തലോടുകയും ചുംബിക്കുകയും ചെയ്യുന്നു. ഈശോയും ആ കരം ചുംബിക്കുന്നു. ജോസഫ്‌ പുഞ്ചിരിക്കുന്നു.മേരിക്കും ഒരു പുഞ്ചിരി സമ്മാനിക്കുന്നു.

.
ഈശോ കുനിഞ്ഞ് താണ സ്വരത്തിൽ യൗസെപ്പിന്റെ ചെവിയിൽ ഒരു സങ്കീർത്തനം ചൊല്ലുന്നു. “കർത്താവേ എന്നെ കാടാക്ഷിക്കെണമേ.
.
യൌസേപ്പ് പുഞ്ചിരിച്ചു കൊണ്ട് ഈശോയുടെ കയ്യിൽ അമർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ” ഓ കർത്താവേ എന്റെ ആത്മാവ് അങ്ങേ ഭാവനത്തിനായി ദാഹിക്കുകയും കേഴുകയും ചെയ്യുന്നു. ഓ കർത്താവേ എന്റെ പ്രാർഥന കേൾക്കണമേ.” ജോസഫ്‌ വിതുമ്പുന്നു.
.
ഈശോ പറഞ്ഞു; നീ ആ സമയം കണ്ടു അപ്പാ. നീ അതിനായി ജോലി ചെയ്തു. പിതാവ് നിനക്ക് പ്രതിഫലം തരും. ജോസെഫിന്റെ കണ്ണുനീർ ഒപ്പിക്കൊണ്ട് പറഞ്ഞു,; ഓ പിതാവേ, നിന്റെ പുരോഹിതൻ വിശുദ്ധിയുടെ വസ്ത്രം ധരിക്കട്ടെ. നിന്റെ ഭക്തൻമാർ സന്തോഷത്താൽ ആർപ്പു വിളിക്കട്ടെ.
.
ഈശോ തുടർന്ന്.;
എന്റെ അപ്പാ, എന്റെ പേരിലും എന്റെ അമ്മയുടെ പേരിലും ഞാൻ നന്ദി പറയുന്നു. എനിക്ക് നീ നീതിമാനായ പിതാവ് ആയിരുന്നു. നിത്യ പിതാവ് ക്രിസ്തുവിന്റെയും തന്റെ പെടകതിന്റെയും സൂക്ഷിപ്പുകാരനായി നിന്നെ തിരഞ്ഞെടുത്തു. പിതാവിന് വേണ്ടി വിളിക്കപ്പെട്ടവനാണ് നീ.
.
അപ്പാ, സമാധാനത്തോടെ പോകുക. നിന്റെ വിധവ നിസാഹയകയായി തീരുകയില്ല. അവൾ ഏകാകിനി ആകാതിരിക്കാൻ പിതാവ് ക്രമീകരിചിടുണ്ട്.നിന്റെ വിശ്രമത്തിലേക്ക് സമാധാനത്തിൽ പോകുക എന്ന് ഞാൻ പറയുന്നു.
.
മേരി ജോസെഫിന്റെ ശരീരത്തിൽ ഇട്ടിരിക്കുന്ന പുതപ്പിന്റെ മുകളിൽ കമഴ്ന്ന് വീണു കരയുന്നു. ജോസഫ്‌ വളരെ പ്രയാസപ്പെട്ടാണ് ശ്വാസം എടുക്കുന്നത്. കണ്ണുകൾ മങ്ങിത്തുടങ്ങി. ഈശോ 91-)0 സങ്കീർത്തനം ചൊല്ലുന്നു.
.
ഈശോ തുടർന്നു.
അപ്പാ, അങ്ങയെ കൂട്ടികൊണ്ട് പോകാൻ ഞാൻ വേഗം വരും. അങ്ങേയ്ക്ക് മുൻപേ കടന്നു പോയ പിതാക്കന്മാരോടു കൂടി അങ്ങേ കാത്തിരിക്കുന്ന മഹത്വത്തിലേക്ക് ഞാൻ ആനയിക്കും.”എല്ലാ പിതാക്കന്മാരുടെയും നായകനായി”
നിനക്കായി ഒരുക്കപ്പെട്ടിരിക്കുന്ന ഭവനതിലെയ്ക്കു കൂട്ടിക്കൊണ്ട് പോകും.
.
രക്ഷകൻ ലോകത്തിൽ ഉണ്ടെന്നും, ദൈവ രാജ്യം അവർക്കായി ഉടൻ തുറക്കപ്പെടുമെന്നും നിനക്ക് മുൻപേ പോയ പിതാക്കന്മാരോടു പറയുക.
.
അപ്പാ , പോകുക. എന്റെ അനുഗ്രഹം അപ്പനെ അനുഗമിക്കട്ടെ.
.
.
മരണത്തിന്റെ നിദ്രയിലേക്ക് ജോസഫ്‌ താഴ്ന്നു. മേരി ജോസഫിനെ തലോടുന്നു.
നീതിമാനായ ജോസഫ്‌ സമാധാനത്തിൽ മരിക്കുന്നു.
.
.
{സങ്കീർത്തനം 116:15}
“തന്റെ വിശുദ്ധരുടെ മരണം കർത്താവിനു അമൂല്യമാണ്‌.”
,
ഇതുപോലെ ഒരു ഭാഗ്യ മരണം ലഭിച്ച ആരുണ്ട് ഈ ഭൂമിയിൽ. ഈശോയും അമ്മയും തൊട്ടരുകിൽ. പകരം വയ്ക്കാൻ ആളില്ലാത്തത് കൊണ്ട് സ്വർഗം അവനു ചാർത്തി കൊടുത്ത പട്ടമാണ് “നൻമരണങ്ങളുടെ മധ്യസ്ഥൻ”.
സങ്കീർത്തനം പാടുവാൻ ഈശോയും തലോടുവാൻ അമ്മയും.
.
പകരം വയ്ക്കാൻ ആളില്ലാത്തത് കൊണ്ട് തിരുസഭ യൗസേപ്പിന് ചാർത്തി കൊടുത്ത പട്ടമാണ് “നൻമരണങ്ങളുടെ മധ്യസ്ഥൻ”

വിശുദ്ധ, യൗസേപ്പിതാവിനോടുള്ള ജപം
*************************************
ഭാഗ്യപ്പെട്ട മാർ യൗസേപ്പേ,
ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയുടെ സഹായം അപേക്ഷിച്ചതിനു ശേഷം അങ്ങേ മദ്ധ്യസ്ഥതയേ
ഞങ്ങളിപ്പോൾ മനോശരണത്തോടു കൂടി
യാചിക്കുന്നു.

ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തേക്കുറിച്ചും
ഈശോ മിശിഹ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും വല്ലഭത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം
അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
.
തിരുക്കുടുംമ്പത്തിന്റെ എത്രയും വിവേകമുള്ളകാവൽക്കാരാ,
ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ.
.
എത്രയും പ്രിയമുള്ള പിതാവേ,
അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും
കറകളൊക്കെയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ.
.
ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാര ശക്തികളോട്
ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ
നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കേണമേ………
.
അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്നും രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസ്സഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ
നിന്നും കാത്തുകൊളളണമേ.
.
ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ പുണ്യ ജീവിതംകഴിപ്പാനും നല്ല മരണം ലഭിച്ച്
സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാൽ ഞങ്ങളെയെല്ലാവരെയും എല്ലായ്പ്പോഴും കാത്തുകൊള്ളേണമേ.
.
ആമേൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments