HomeFaithഎന്തും ചെയ്യാന്‍ കഴിയുന്ന മാന്ത്രികനല്ല ദൈവം; ഫ്രാന്‍സിസ് മാര്‍പാപ്പ !! ഈ രണ്ടു ശാസ്ത്രീയ സിദ്ധാന്തങ്ങളെ...

എന്തും ചെയ്യാന്‍ കഴിയുന്ന മാന്ത്രികനല്ല ദൈവം; ഫ്രാന്‍സിസ് മാര്‍പാപ്പ !! ഈ രണ്ടു ശാസ്ത്രീയ സിദ്ധാന്തങ്ങളെ സഭ അംഗീകരിക്കുന്നു !!

ഒരു മാന്ത്രിക ദണ്ഡ് കൈവശമുള്ള മാന്ത്രികനല്ല ദൈവമെന്നു പോപ്പ്. പരിണാമ സിദ്ധാന്തങ്ങള്‍ പോലുള്ള ശാസ്ത്രത്തിലധിഷ്ഠിതമായ മനുഷ്യപരിണാമങ്ങളെ കുറിച്ചുള്ള സിദ്ധാന്തങ്ങളെ തള്ളിപ്പറയുക സാധ്യമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിണാമ വാദവും, ലോകം ഉടലെടുക്കാന്‍ കാരണമെന്ന് പറയപ്പെടുന്ന വിസ്ഫോടന സിദ്ധാന്തവും യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ പോപ്പ്, പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ നടന്ന ചര്‍ച്ചയിലാണ് പോപ്പിന്റെ പുതിയ പ്രസ്താവനകള്‍.പരിണാമ സിദ്ധാന്തത്തിന് എതിരായ ‘സ്യുഡോ തിയറീസ്’ വാദങ്ങള്‍ക്ക് വിരാമമിടുന്നതാണ് പോപ്പിന്റെ പരാമര്‍ശമെന്നാണ് മതരംഗത്തെ നിരീക്ഷകര്‍ വിദഗ്ധര്‍ പറയുന്നു. മുന്‍ഗാമിയായ ബെനഡിക്‌ട് പതിനാറാമന്‍ പോപ്പിന്റെ നിലപാടുമായി യോജിക്കാത്തതുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം.

രണ്ട് ശാസ്ത്രീയ സിദ്ധാന്തങ്ങളും സൃഷ്ടാവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്നവയല്ല, മറിച്ച്‌ അവ സൃഷ്ടാവിന് ‘ആവശ്യമായിരുന്നു’. ഉല്‍പത്തി പുസ്തകം വായിക്കുമ്ബോള്‍ മാന്ത്രിക ദണ്ഡുകൊണ്ട് എന്തും ചെയ്യാന്‍ കഴിയുന്ന ഒരു മാന്ത്രികനായിരുന്നു ദൈവം എന്ന ചിന്ത ഉണ്ടാകുന്നു. എന്നാല്‍ അത് അങ്ങനെയല്ല, ഫ്രാന്‍സിസ് പാപ്പ പറയുന്നു. പരിണാമ സിദ്ധാന്തത്തേയും വിസ്ഫോടനത്തെയും അനുകൂലിച്ച്‌ മുന്‍പ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അഭിപ്രായം പറഞ്ഞിരുന്നു. അതേസമയം ജോണ്‍ പോള്‍ രണ്ടാമന്‍ 1996ല്‍ പരിണാമ വാദം’ ഒരു സാങ്കല്പിക സിദ്ധാന്തത്തേക്കാള്‍ ഉപരി തെളിയിക്കപ്പെട്ട വസ്തുതയാണെന്നും’ അഭിപ്രായപ്പെട്ടിരുന്നു. പരിണാമ സിദ്ധാന്തത്തിന് എതിരായ സ്യുഡോ തീയറീസ് (കൃത്രിമമായ സിദ്ധാന്തങ്ങള്‍) ചര്‍ച്ചയ്ക്ക് വിരാമമിടുന്നതാണ് പോപ്പിന്റെ പരാമര്‍ശമെന്ന് വിദഗ്ധര്‍ പറയുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments