HomeSportsലോക സീനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സനേവ്‌ തോമസ്‌-രൂപേഷ്‌ കുമാര്‍ സഖ്യത്തിനു കിരീടം

ലോക സീനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സനേവ്‌ തോമസ്‌-രൂപേഷ്‌ കുമാര്‍ സഖ്യത്തിനു കിരീടം

ലോക സീനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 35 വയസിന്‌ മുകളിലുള്ളവരുടെ ഡബിള്‍സില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡും മലയാളി ജോടികളുമായ സനേവ്‌ തോമസ്‌-രൂപേഷ്‌ കുമാര്‍ സഖ്യത്തിനു കിരീടം. ഫൈനലില്‍ മലയാളി താരം വി. ദിജുജെ-ബി.എസ്‌. വിദ്യാധര്‍ എന്നിവരടങ്ങിയ രണ്ടാം സീഡിനെ 21-12, 17-21 എന്ന സ്‌കോറിനാണു സനേവ്‌-രൂപേഷ്‌ സഖ്യം കീഴടക്കിയത്‌.

ചാമ്പ്യന്‍ഷിപ്പിന്റ ചരിത്രത്തിലാദ്യമായി രണ്ട്‌ ഇന്ത്യന്‍ ടീമുകള്‍ തമ്മില്‍ മത്സരിച്ച കലാശക്കളി കാണികള്‍ക്കും ആവേശം പകര്‍ന്നു. ഇരു ടീമുകളുടെയും ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മെഡല്‍ നേട്ടമാണിത്‌. സ്വന്തം തട്ടകത്തില്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ റെക്കോഡ്‌ മെഡല്‍ വേട്ട നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഒരു സ്വര്‍ണവും നാലു വെള്ളിയും 16 വെങ്കലവുമടക്കം 21 മെഡലുകളാണു വാരിക്കൂട്ടിയത്‌.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments