HomeCinema'വീട്ടില്‍ അങ്ങനെയൊരു കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് മനോഹരമായ ആ ഓര്‍മ'; മികച്ച നടന് ലഭിച്ച ആദ്യ...

‘വീട്ടില്‍ അങ്ങനെയൊരു കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് മനോഹരമായ ആ ഓര്‍മ’; മികച്ച നടന് ലഭിച്ച ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലേലം ചെയ്‌തെന്ന് വിജയ് ദേവരക്കൊണ്ട

മികച്ച നടന് ലഭിച്ച ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലേലം ചെയ്‌തെന്ന് വിജയ് ദേവരക്കൊണ്ട. സര്‍ട്ടിഫിക്കറ്റിനോടും അവാര്‍ഡിനോടും താല്‍പ്പര്യമുള്ള ആളല്ല താന്‍ എന്നാണ് വിജയ് പറയുന്നത്. ആദ്യ അവാര്‍ഡ് വിറ്റ് കിട്ടിയ പണം സംഭാവന ചെയ്തു. വീട്ടില്‍ ഒരു കഷ്ണം കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇതെന്നും വിജയ് പറയുന്നത്. അവാര്‍ഡിനോടും സര്‍ട്ടിഫിക്കറ്റിനോടും താല്‍പ്പര്യമുള്ള ആളല്ല ഞാന്‍. ചില അവാര്‍ഡുകള്‍ ഓഫിസിലുണ്ട്. മറ്റ് ചിലത് എന്റെ അമ്മയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ചിലത് ഞാന്‍ കൊടുത്തു. ഒരു അവാര്‍ഡ് സന്ദീപ് റെഡ്ഡി വെങ്കയ്ക്കാണ് കൊടുത്തത്. എനിക്ക് ലഭിച്ച ആദ്യത്തെ മികച്ച നടനുള്ള അവാര്‍ഡ് ഞങ്ങള്‍ ലേലം ചെയ്തു. അതിലൂടെ നല്ല പണം ലഭിച്ചു. അത് ഞാന്‍ സംഭാവന ചെയ്തു. വീട്ടില്‍ അങ്ങനെയൊരു കല്ല് ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് മനോഹരമായ ആ ഓര്‍മ.- വിജയ് ദേവരക്കൊണ്ട പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments