HomeCinemaവിവാഹത്തലേന്ന് അനുഭവിച്ച അപ്രതീക്ഷിത ടെൻഷൻ ! രസകരമായ സംഭവം തുറന്നുപറഞ്ഞു വിധു പ്രതാപും ഭാര്യയും

വിവാഹത്തലേന്ന് അനുഭവിച്ച അപ്രതീക്ഷിത ടെൻഷൻ ! രസകരമായ സംഭവം തുറന്നുപറഞ്ഞു വിധു പ്രതാപും ഭാര്യയും

ലോക്ക് ഡൗൺ കാലത്തും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട് ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും. ഇരുവരും ചെയ്യുന്ന ടിക് ടോക് വീഡിയോകൾക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹദിനത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും. 

ഒരു ദേശീയ ഹര്‍ത്താലിന്റെ അന്നായിരുന്നു ഞങ്ങളുടെ വിവാഹം. കല്യാണം മാറ്റുന്നുണ്ടോയെന്നൊക്കെ കുറേ പേര്‍ വിളിച്ച് ചോദിച്ചിരുന്നു. അന്ന് കുറേ ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. എല്ലാവരേയും ക്ഷണിച്ചതാണ്. വിവാഹം മാറ്റിവെക്കുകയെന്ന ചിന്തയൊന്നുമില്ലായിരുന്നു. വിവാഹം മാറ്റിവെക്കുകയെന്നത് ഞങ്ങളുടെ അജണ്ടയില്‍ പോലുമില്ലാത്ത കാര്യമായിരുന്നു. എങ്കില്‍പ്പോലും അന്ന് രാവിലെ ചിലര്‍ വിളിച്ച് കാര്യം തിരക്കി. കല്യാണം മാറ്റിവെച്ചുവെന്ന് കേട്ടല്ലോയെന്ന് പറഞ്ഞുള്ള കോളുകളുമുണ്ടായിരുന്നു. 

ഹര്‍ത്താലായത് കൊണ്ട് തലേന്ന് രാത്രി മേക്കപ്പ് ചെയ്യുന്ന പുള്ളിക്കാരിയെ വിളിച്ച് വീട്ടിലേക്കുള്ള വഴി ചോദിച്ചിരുന്നു. വിളിക്കാന്‍ പോവണമല്ലോ പിറ്റേന്ന് ഹര്‍ത്താലായതിനാല്‍. അതിനിടയിലാണ് അവര്‍ അവരെ വീട്ടില്‍ നിന്നും വിടുന്നില്ലെന്ന് പറഞ്ഞത്. തലേന്ന് രാത്രി വൈകിയാണ് മേക്കപ്പ് ചെയ്യുന്നയാള്‍ വരില്ലെന്നറിഞ്ഞത്. സ്വന്തമായി ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു പിന്നീട്. അങ്ങനെ ചെയ്ത് എന്‍രെ കളറിലാ ദീപ്തി കയറിയത്. എന്റെ ഒരു സുഹൃത്തും സഹായിക്കാനുണ്ടായിരുന്നു. എന്തായാലും എന്നെ അത് നന്നായി ടെന്‍ഷടിപ്പിച്ചുവെന്ന് ദീപ്തി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments