സൂഫിയും സുജാതയും സിനിമയുടെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായി.
മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനാണ് ഷാനവാസ്. സിനിമയുടെ തിരക്കഥയും ഷാനവാസ് തന്നെയായിരുന്നു.