“ഇത്ര എടുത്തുചാട്ടം പാടില്ല” ! യുവ നടിക്ക് സലിം കുമാർ കൊടുത്ത ആ ഉപദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ !

108

സമൂഹമാധ്യമങ്ങളിൽ വൈറലായി യുവനടിയ്ക്ക് സലിം കുമാർ നൽകിയ ഉപദേശം. മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സലിം കുമാർ എത്തുന്നുണ്ട്. ചിത്രത്തിലെ നടി അഖിലയ്ക്ക് നൽകിയ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്.

ഷൂട്ടിങ്ങിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണറില്‍ അഖില ചാടേണ്ട ഒരു രംഗമുണ്ട്. അഖിലയ്ക്ക് ചാടാനായി സ്റ്റണ്ട് മാസ്റ്റർ അഷറഫ് ഗുരുക്കൾ റോപ്പുമായി വന്നു.കിണറിന്‍റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി അഖില പറഞ്ഞു ‘ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!’. എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ അഖില കിണറിനടിയില്‍ വിരിച്ച ബെഡിലേക്ക് ചാടി. സീന്‍ പെര്‍ഫെക്ട് ആയെങ്കിലും കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു.അഖിലയുടെ ഈ ചാട്ടം കണ്ടു നിന്ന സലിം കുമാർ നടിയ്ക്ക് മുന്നിൽ ഉപദേശവുമായി എത്തുകയായിരുന്നു.കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ’.