HomeNewsShortകൂടത്തായി കൊലപാതകം: ജോളി ജോസഫിനെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യും

കൂടത്തായി കൊലപാതകം: ജോളി ജോസഫിനെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യും

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യുന്നത്. താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇതിനായി താമരശ്ശേരി കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും.

ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകിട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments