HomeCinemaMovie Newsകാമുകിയെകാണാന്‍ ഒളിച്ചെത്തി; യുവ നടൻ വീണു മരിച്ചു !

കാമുകിയെകാണാന്‍ ഒളിച്ചെത്തി; യുവ നടൻ വീണു മരിച്ചു !

ഹൈദരാബാദ്: രാമുദില സീതല എവരുന്താ രണ്ടി ബാബുവിലെ നായകന്‍ ബാല പ്രശാന്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പൈപ് ലൈന്‍ വഴി ഇറങ്ങവേ വഴുതി വീണായിരുന്നു മരണം. 25 വയസ്സായിരുന്നു. തെലുങ്ക് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുവരുന്ന യുവ നടനാണ് ബാല പ്രശാന്ത്. കൊറിയോഗ്രാഫര്‍ ആയിരുന്നു പ്രശാന്ത്. അടുത്തിടെയാണ് അഭിനയത്തിലേക്ക് കടന്നത്. ഹൈദരാബാദിലെ മൂസാപേട്ടില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്.

വെള്ളിയാഴ്ച മറ്റാരുമില്ലാത്ത സമയത്താണ് യുവതി പ്രശാന്തിനെ വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി യുവതിയുടെ ബന്ധുക്കള്‍ തിരിച്ചെത്തുകയായിരുന്നു. ആറാം നിലയിലെ വീട്ടില്‍ നിന്നും പൈപ് ലൈന്‍ വഴി പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കൈ വഴുതി വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കൊടുവിലാണ് യുവനടന്റെ മരണം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments