HomeCinemaMovie Newsഓടുന്ന ട്രെയിനിന് മുകളില്‍ ധനുഷും കീര്‍ത്തിയുമായി തൊടരിയുടെ മനോഹര ട്രെയിലർ

ഓടുന്ന ട്രെയിനിന് മുകളില്‍ ധനുഷും കീര്‍ത്തിയുമായി തൊടരിയുടെ മനോഹര ട്രെയിലർ

ധനുഷും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന തൊടരി ട്രെയിലര്‍ പുറത്തിറങ്ങി. കുംകി,മൈനാ എന്നീ ചിത്രങ്ങളുടെ സംവിധായകനായ പ്രഭു സോളമനാണ് തൊടരി സംവിധാനം ചെയ്തിരിക്കുന്നത്. തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ അരങ്ങേറുന്ന സംഭവങ്ങള്‍ ചേര്‍ത്താണ് ചിത്രം. ട്രെയിനിന് മുകളില്‍ ധനുഷും കീര്‍ത്തിയും നില്‍ക്കുന്ന പോസ്റ്റര്‍ നേരത്തെ പ്രചാരം നേടിയിരുന്നു. ട്രെയിലറിലും ഏറെ രംഗങ്ങളും ട്രെയിനിന് മുകളിലും ട്രെയിനിന് അകത്തുമായാണ്. ട്രെയ്‌നിലെ പാന്‍ട്രി ജീവനക്കാരനാണ് ധനുഷിന്റെ കഥാപാത്രം. തീവ്രവാദിയെന്ന് സംശയിക്കുന്ന കഥാപാത്രമായാണ് കീര്‍ത്തി എത്തുന്നത്. പൂച്ചിയപ്പന്‍ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റേ പേര്. മലയാളിയായ സരോജ എന്ന കഥാപാത്രമാണ് കീര്‍ത്തിയുടേത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments