HomeCinemaMovie Newsമോഹൻലാലിന്റെ മഹാഭാരതത്തിലെ അത്ഭുതപ്പെടുത്തുന്ന പിന്നണി കാഴ്ചകൾ !!

മോഹൻലാലിന്റെ മഹാഭാരതത്തിലെ അത്ഭുതപ്പെടുത്തുന്ന പിന്നണി കാഴ്ചകൾ !!

 

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന പ്രശസ്ത നോവല്‍ ചലച്ചിത്രമാകുന്നത് വലിയ വാര്‍ത്തയായിരിക്കുകയാണ്. മഹാഭാരതം എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്. ആയിരം കോടി രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന സൂപ്പര്‍ താരം മോഹന്‍ലാലിന് 60 കോടി രൂപ പ്രതിഫലം ലഭിക്കുമെന്നാണ് അറിയുന്നത്. ഇതോടെ പ്രതിഫലത്തില്‍ മോഹന്‍ലാല്‍ സല്‍മാന്‍ ഖാനൊപ്പം എത്തും. രാജ്യമെമ്പാടും ഇതിനോടകം തന്നെ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

 

 

 

 

ഒരു നടനെന്ന നിലയില്‍ അടുത്ത രണ്ടുവര്‍ഷം തനിക്ക് ഏറെ പ്രധാനവും അധ്വാന ഭരിതവുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എംടിയുടെ ഭീമന്‍ ഒരേസമയം മനസ്സും ശരീരവുമാണ്. അപ്പോള്‍ രണ്ടിന്റേയും പരിശീലനും ആവശ്യമാണ്. പലതരത്തിലുള്ള യുദ്ധമുറകള്‍ രണ്ടാമൂഴത്തിലുണ്ട്. ഗദായുദ്ധം മുതല്‍ കാറ്റിന്റെ വേഗത്തിലുള്ള രഥയുദ്ധം വരെ. അപ്പോള്‍ അതാത് ആയോധനകലകളിലെ വിവിധ ഗുരുക്കന്മാരുടെ കീഴില്‍ ഇതെല്ലാം അഭ്യസിക്കേണ്ടി വരും. അടുത്ത ഒന്നോ ഒന്നരയോ വര്‍ഷം ഇതിന് വേണ്ടി പല കമിറ്റ്‌മെന്റുകളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരും. ലാല്‍ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി.

 

 

 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പണം മുടക്കുന്നത് പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയാണ്. ഒന്നരവര്‍ഷമാണ് മോഹന്‍ലാല്‍ ചിത്രത്തിനായി മാറ്റിവയ്ക്കുന്നത്. സാഹസിക രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരും. ഈ കാലയളവില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാനുമാവില്ല. മലയാളത്തില്‍ മോഹന്‍ലാല്‍ മൂന്ന് മൂന്നരക്കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. തമിഴില്‍ ജില്ല എന്ന ചിത്രത്തിന് അഞ്ച് കോടി താരം പ്രതിഫലം വാങ്ങിയപ്പോള്‍ തെലുങ്ക് ചിത്രം ജനതാ ഗാരേജിനായി ആറ് കോടിയാണ് വാങ്ങിയത്. മഹാഭാരതം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുക്കുന്നുണ്ട്.

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments