പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ഹൃതികും സൂസൈനും വേര്‍പിരിഞ്ഞത്. എന്നാൽ, വിവാഹബന്ധത്തില്‍ വിള്ളല്‍ വീണതിനെക്കുറിച്ച് ബോളിവുഡ് താരം ഹൃതിക് റോഷന്റെ ഭാര്യ സൂസൈന്‍ ഖാന് മനസ് തുറന്നു. കങ്കണയുമായുള്ള ഹൃതികിന്റെ അടുപ്പമാണ് വിവാഹബന്ധം വേര്‍പിരിയാന്‍ കാരണമെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഫെമിനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സൂസൈന്‍ വെളിപ്പെടുത്തി.
”ജീവിതത്തില്‍ ഒരു പ്രത്യേക ഘട്ടം എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഒരു മിഥ്യാബന്ധത്തില്‍ തുടരുന്നതില്‍ എന്ത് കാര്യമാണുള്ളത് എന്നാല്‍ പിരിഞ്ഞ ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ചാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഒരുമിച്ച് പുറത്ത് പോകാറില്ല. എല്ലാറ്റിലും ഉപരിയായി കുട്ടികളോട് ഉത്തരവാദിത്വമുണ്ട്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. കുട്ടികള്‍ക്ക് വേണ്ടി ഞങ്ങളുടെ അഭിപ്രായ വ്യത്യാസം മാറ്റി വയ്ക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കുകയും ചെയ്യണം. ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇനി ഒരുമിച്ചൊരു ജീവിതം സാധ്യമലല്ല. ഞങ്ങള്‍ നല്ല മാതാപിതാക്കളായിരിക്കും. അതിനാണ് പ്രാധാന്യം”-സൂസൈന്‍ ഖാന് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: