HomeCinemaMovie Newsസിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയെ പരിഗണിക്കുമായിരുന്നോ ? ഒടിയൻ വിവാദത്തിൽ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്ങൽ

സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയെ പരിഗണിക്കുമായിരുന്നോ ? ഒടിയൻ വിവാദത്തിൽ മഞ്ജു വാര്യരെ പിന്തുണച്ച് റിമ കല്ലിങ്ങൽ

മഞ്ജു വാര്യറിനെതിരെയുള്ള ഒടിയന്‍ സംവിധായകന്റെ വിമര്‍ശനങ്ങളില്‍ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. ചിത്രം ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ കുറിച്ചു. ഒടിയന്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം.

റിമയുടെ കുറിപ്പിന് താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. മഞ്ജു വാരിയര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നു പറയുന്ന ആളുകള്‍ റിമയെ വിമര്‍ശിക്കുന്നുമുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് കമന്റുകള്‍.

ഒടിയന്‍ സിനിമയ്‌ക്കെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി മഞ്ജു വാരിയര്‍ പിന്നീട് രംഗത്തെത്തി. ശ്രീകുമാര്‍ മേനോന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘പ്രഭ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ സ്വീകരിക്കുന്നു, കാര്‍മേഘങ്ങള്‍ തേന്‍കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.’-മഞ്ജു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments