HomeCinemaMovie Newsമോഹന്‍ലാലിനെ മറികടന്ന് അന്ന് ദേശീയ പുരസ്‌കാരം വാങ്ങിയതിന് പിന്നിലെ കാരണമെന്ത് ? നടൻ പ്രകാശ് രാജ്...

മോഹന്‍ലാലിനെ മറികടന്ന് അന്ന് ദേശീയ പുരസ്‌കാരം വാങ്ങിയതിന് പിന്നിലെ കാരണമെന്ത് ? നടൻ പ്രകാശ് രാജ് വെളിപ്പെടുത്തുന്നു

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയ നടനാണ് പ്രകാശ് രാജ്. തമിഴ്, തെലുങ്ക് സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന് മലയാളത്തിലും ആരാധകരുണ്ട്. നിരവധി മലയാള സിനിമകളിലും പ്രകാശ് രാജ് വേഷമിട്ടിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷം ഒടിയന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലുമൊത്ത് ഒന്നിക്കുകയാണ് താരം. തന്നെ അത്ഭുതപ്പെടുത്തിയ, താന്‍ അസൂയയോടെ കാണുന്ന ഒരു നടനാണ് മോഹന്‍ലാലെന്ന് പ്രകാശ് രാജ് പറയുന്നു. ഒടിയനില്‍ വില്ലനായിട്ടാണ് പ്രകാശ് രാജ് എത്തുന്നത്.

20 വര്‍ഷം മുമ്പ് ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലിനൊപ്പം അഭിനയിച്ച അനുവഭങ്ങളും തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിനേക്കുറിച്ചും ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് വ്യക്തമാക്കുകയുണ്ടായി. മോഹന്‍ലാലിനെ മറികടന്നാണ് തനിക്ക് ദേശീയ പുരസ്‌കാരം കിട്ടിയതെങ്ങനെയെന്നും പ്രകാശ് രാജ് വെളിപ്പെടുത്തി.

മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ തമിഴ് രാഷ്ട്രീയം സംസാരിച്ച ചിത്രായിരുന്നു. എംജിആറിന്റേയും കരുണാനിധിയുടേയും കഥയായിരുന്നു ചിത്രം പറഞ്ഞത്. മോഹന്‍ലാലും പ്രകാശ് രാജുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവര്‍ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നിലെത്തിയപ്പോള്‍ സഹനടന്റെ അവാര്‍ഡിനായിരുന്നു പരിഗണിച്ചത്. കഥാപാത്രങ്ങളെ നിരവധി തവണ സ്‌ക്രീനില്‍ കണ്ട് ജൂറി ആശയക്കുഴപ്പത്തിലായി. മോഹന്‍ലാലോ പ്രകാശ് രാജോ ആരാണ് സഹനടന്‍ എന്നതായിരുന്നു അവരുടെ സംശയം.

മോഹന്‍ലാലോ പ്രകാശ് രാജോ ആരാണ് സഹനടനെന്ന് ജൂറി സംവിധായകന്‍ മണിരത്‌നത്തിനോട് ചോദിച്ചു. അദ്ദേഹത്തിന് ദേഷ്യം വന്നു. അവര്‍ രണ്ട് പേരും നായക കഥാപാത്രങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയും ഈ വിവരം അറിഞ്ഞു. പ്രകാശ് രാജിന്റെ പേര് പറയാനായിരുന്നു സുഹാസിനി മണിരത്‌നത്തിനോട് പറഞ്ഞത്. എന്നാല്‍ രണ്ടുപേരില്‍ ആരാണ് സഹനടന്‍ എന്ന് മണിരത്‌നം വെളിപ്പെടുത്തിയില്ല. ഒടുവില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം തേടിയെത്തിയത് പ്രകാശ് രാജിനെയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments