HomeCinemaMovie Newsഅത് പ്രണയത്തിന്റെ നൂറുദിനങ്ങൾ......ബിഗ്ബോസിലെ പ്രണയാനുഭവങ്ങൾ പേളിയും ശ്രീനിയും തുറന്നുപറയുന്നു

അത് പ്രണയത്തിന്റെ നൂറുദിനങ്ങൾ……ബിഗ്ബോസിലെ പ്രണയാനുഭവങ്ങൾ പേളിയും ശ്രീനിയും തുറന്നുപറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 1 ന് തിരശീല വീണിരിക്കികയാണ്. ജൂണ്‍ 24 ഞയറാഴ്ച വര്‍ണ്ണ ശബളമായ ആരംഭിച്ച ഷോ അതേ ആഘോഷത്തോടെയാണ് സെപ്റ്റംബര്‍ 30 ന് തിരശീല വീണതും. ഈ മൂന്ന് മാസത്തിനിടെ ഒട്ടേറേ നാടകീയ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവ വികാസങ്ങളുമാണ് ബിഗ്ബോസ് വീട്ടില്‍ അരങ്ങറിയത്.

ബിഗ് ബോസ് ഹൗസില്‍ ഏറ്റവും ചര്‍ച്ചയായതും അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നതും പേളി മാണി ശ്രീനീഷ് പ്രണയത്തെ കുറിച്ചായിരുന്നു. ഷോയില്‍ പിടിച്ചു നില്‍ക്കാനുളള ഇവരുടെ തന്ത്രം മാത്രമാണെന്ന് ഹൗസ് മെമ്ബേഴ്സ് വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നു. 100 ദിവസത്തെ മത്സരം അവസാനിച്ചു. ബിഗ്ബോസില്‍ നിന്ന് യാത്ര പറഞ്ഞ് പോകുകുയാണ്. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ശ്രീനീഷ് അരവിന്ദ്. അതുപോലെ പ്രിയങ്കരിയാണ് പേളി മാണിയും. ബിഗ്ബോസ് ഹൗസില്‍ എത്തിയതിനു ശേഷമാണ് ഇവര്‍ക്കിടയിലെ പ്രണയം മൊട്ടിടാന്‍ തുങ്ങിയത്. ആദ്യം സൗഹൃദമായി തുടങ്ങിയെങ്കിലും പിന്നീട് ഇവരുടെ ഈ ബന്ധം പ്രണയമായി മാറുകയായിരുന്നു. തുടക്കം മുതലെ പേളിയും അരിസ്റ്റോ സുരേഷും തമ്മില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ ആ സമയത്താണ് ശ്രീനീഷ് പേളി പ്രണയം മൊട്ടിടുന്നത്. എന്നാല്‍ തുടക്കത്തില്‍ ഇവര്‍ തങ്ങളുടെ ഇഷ്ടം പരസ്പരം തുറന്നു പറഞ്ഞിട്ടില്ലായിരുന്നു.

പേളി ശ്രീനീഷ് പ്രണയം ബിഗ്ബോസ് ഹൗസില്‍ പാട്ടായത് ആ ആനവാല്‍ മോതിരത്തിലൂടെയായിരുന്നു. ശ്രീനിയുടെ മോതിരം പേളിയില്‍ കണ്ടതു മുതലാണ് ഇവരുടെ പ്രണയം പുറത്തായത്. ശ്രീലക്ഷ്മിയായിരുന്നു ഇത് ആദ്യം കണ്ടുപിടിച്ചത്. എലിമിനേഷനിൽ എത്തിയതിനാല്‍ ധൈര്യം വരാനായിട്ടാണ് മോതിരം നല്‍കിയതെന്നായിരുന്നു അന്ന് ഇതിനെ കുറിച്ച്‌ ശ്രീനി പറഞ്ഞത്. പിന്നീട് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അംഗങ്ങള്‍ ഇവരുടെ പ്രണയം കൈയോടെ പിടിക്കുകയായിരുന്നു.

ശ്രീനീഷ്-പേളി പ്രണയത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും വാക്ക് വാദങ്ങളും ഉയരുമ്ബോള്‍ ക്യാമറയെ സാക്ഷിയാക്കിയായി പേളിയാണ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. തനിയ്ക്ക് ശ്രീനീഷിനോടൊപ്പം ജീവിക്കണമെന്നും കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പേളി പറഞ്ഞു. രാത്രിയിലായിരുന്നു ഈ സംഭവം. എന്നാല്‍ ലാലേട്ടന്‍ വന്നപ്പോള്‍ ചോദിക്കുകയും ചെയ്തു. പേളിയും ശ്രീനീഷും തങ്ങളുടെ ഇഷ്ടത്തില്‍ ഉറച്ചു തന്നെ നിന്നിരുന്നു. വീട്ടുകാരുടെ സമ്മതത്തോട് കൂടിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു

ബിഗ് ബോസ് ഹൗസില്‍ പേളിയും ശ്രീനിയും തമ്മില്‍ പലതവണ വഴക്കും പിണക്കവും ഉണ്ടായിരുന്നു. പരസ്പരം തെറ്റിപ്പിരിയുന്ന ഒരു ഘട്ടം തന്നെയുണ്ടായിരുന്നു.ശ്രീനീഷ് സമ്മാനിച്ച്‌ മോതിരം പേളി തിരികെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 10 മിനിട്ട് മാത്രമായിരുന്നു ആ പിണക്കം നീണ്ടു നിന്നത്. പിന്നീട് വീണ്ടും അവര്‍ ഒന്നാവുകയായിരുന്നു.

ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രസിദ്ധമായ ഒരു ഭാഗമാണ് ലവ് കോര്‍ണര്‍. പേളിയും ശ്രീനീഷും സ്ഥിരമായി ഇരുന്നു സംസാരിക്കുന്ന സ്ഥലം. അവസാന നിമിഷത്തിലും ഇവര്‍ തങ്ങളുടെ ഇതുവരെയുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ്. 100 ദിവസത്തെ അനുഭവങ്ങള്‍ ലഭിച്ചതില്‍ ഇരുവരും നന്ദി പറയുകയും ചെയ്തതിനു ശേഷമാണ് പുറത്തു പോയത്. ഇവരുടെ പ്രണയം വെറുതെയല്ലയെന്ന് ഇതിലൂടെ മനസ്സിലാകുന്നുണ്ട്. കൂടാതെ പുറത്തു വന്നപ്പോള്‍ വിവാഹത്തിനെ കുറിച്ചും ശ്രീനീ സംസാരിച്ചു. പേളിയെ കുറിച്ച്‌ വീട്ടില്‍ സംസാരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മോഹന്‍ലാലിനോട് പറഞ്ഞു.. തനിക്ക് ബിഗ്ബോസില്‍ നിന്ന് കിട്ടിയ ഒരു സ്പെഷല്‍ ആണ് പേളിയെന്നും ശ്രീനി പറഞ്ഞു.

പേളി ശ്രീനീഷ് പ്രണയത്തെ എല്ലാവരും ഫേക്കായിട്ടായിരുന്നു നോക്കിയിരുന്നത്. ബിഗ് ബോസ് ഹൗസില്‍ പിടിച്ച്‌ നില്‍ക്കാന്‍ വേണ്ടി ഇവര്‍ പ്രണയ നാടകം കളിയ്ക്കുകയാണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. സാബുവും രഞ്ജിനി ഉള്‍പ്പെടെയുള്ളവര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കൂടാതെ തമിഴ് ബിഗ്ബോസിലെ പോലെ ഓവിയ- ആരവ് ഗെയിമിന് അനുകരിക്കുകയാണ് പേളിയും ശ്രീനിയെന്നും സാബു അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments