HomeCinemaMovie Newsശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു- വീഡിയോ

ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു- വീഡിയോ

അമല പോളിന്റെ വര്‍ക്കൗട്ട് ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിച്ച ത്തിന് പിന്നാലെ ഇപ്പോൾ പ്രചരിയ്ക്കുന്നത് തെന്നിന്ത്യന്‍ താരം ശ്രിയ ശരണിന്റെ വര്‍ക്കൗട്ട് സെല്‍ഫിയാണ്. ബ്ലാക്ക് ആന്റ് വൈറ്റിലുള്ളതും, കളറിലുള്ളതുമായ ശ്രിയയുടെ വര്‍ക്കൗട്ട് സെല്‍ഫിയാണ് ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും അരങ്ങു തകർക്കുന്നത്. നടി തന്നെയാണ് ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

തെലുങ്ക് ചിത്രങ്ങളിലൂടെയാണ് ശ്രിയ വെള്ളിത്തിരയില്‍ എത്തുന്നത്. ചത്രപതി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയമെല്ലാം നടിയെ പ്രശസ്തയാക്കി. അഴകിയ തമിഴ് മകന്‍, ശിവാജിതുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തും ശ്രദ്ധിക്കപ്പെട്ട ശ്രിയ പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിച്ച വൈശാഖിന്റെ പോക്കിരിരാജ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് മോഹന്‍ലാല്‍ നായകനായ കാസനോവയിലും അഭിനയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിലൂടെ തിരിച്ചുവന്നത്.

https://youtu.be/mRC7cOZtARw

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments