HomeCinemaMovie Newsഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ? പരാതിപ്പെട്ടാല്‍ അന്വേഷിക്കും : അമ്മ

ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ? പരാതിപ്പെട്ടാല്‍ അന്വേഷിക്കും : അമ്മ

കുറെ നാളുകളായി ഭാവനയെ മലയാള സിനിമയിൽ കാണാനില്ലായിരുന്നു. ഒരു പ്രമുഖ നടന്‍ ഇടപ്പെട്ട് ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതാണ് നടിയെ മലയാളത്തിലേക്ക് കാണാത്തതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അടുത്തിടെ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന തന്റെ അവസരങ്ങള്‍ മുടക്കുന്നു എന്ന് കേട്ടത് ഗോസിപ്പല്ല, ആ വാര്‍ത്ത സത്യമായിരുന്നു വന്നു പറഞ്ഞു. പക്ഷേ ആ നടന്റെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല.

ഭാവനയുടെ വെളിപ്പെടുത്തല്‍ ഉണ്ടായതോടെ, സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ നടി സംഭവത്തെ കുറിച്ച് പരാതി തന്നാല്‍ താര സംഘടന അമ്മ അന്വേഷിക്കുമെന്ന് അമ്മ സെക്രട്ടറി മണിയന്‍ പിള്ള രാജു പറയുന്നു.
ഒരിക്കല്‍ തന്റെ ഒരു സുഹൃത്ത് സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് വന്നു. ഇതു പോലെയുള്ള പ്രശ്‌നങ്ങള്‍ തനിയ്ക്കും ഉണ്ടായേക്കാം എന്ന് വിചാരിച്ച് ഞാന്‍ സഹായിച്ചു. പ്രശ്നങ്ങളിൽ അവർക്കൊപ്പം നിന്നു. പക്ഷേ എന്നെ അത് മോശമായി ബാധിച്ചു. പതിയെ എന്റെ അവസരങ്ങൾ കുറയുന്നതായി മനസ്സിലാക്കി. എന്നാൽ, എന്റെ അവസരങ്ങള്‍ മുടക്കുകയായിരുന്നു. അതുകൊണ്ടാണ് മലയാള സിനിമയില്‍ തന്നെ കാണാത്തത്. തന്റെ അവസരങ്ങള്‍ മുടക്കയതില്‍ തനിയ്ക്ക് സന്തോഷമുള്ളൂ. കാരണം, നിലവാരമില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ടി വന്നില്ലല്ലോ. ഭാവന പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments