HomeCinemaMovie Newsപുതിയ ചിത്രത്തിൽ പാര്‍വതി നമ്പ്യാരെ നായികയാക്കാന്‍ എന്താണ് കാരണം? രഞ്ജിത്ത് പറയുന്നു

പുതിയ ചിത്രത്തിൽ പാര്‍വതി നമ്പ്യാരെ നായികയാക്കാന്‍ എന്താണ് കാരണം? രഞ്ജിത്ത് പറയുന്നു

മന:ശാസ്ത്രഞനായ ഉണ്ണി ആറിന്റെ ചെറുകഥയായ ‘ലീല’യെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പാര്‍വതി നമ്പ്യാര്‍ നായികയാകും. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുങ്കിലും ഇത് ആദ്യമായാണ് പാര്‍വതിയെ തേടി ഇത്രയും വലിയൊരു പ്രൊജക്ട് വരുന്നത്. ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കല്‍ എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് പാര്‍വതി നമ്പ്യാറിനെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിട്ട് ഇപ്പോൾ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ പല കാരണങ്ങളാലും ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു. ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. മുമ്പ് മമ്മൂട്ടിയെയും ശങ്കര്‍ രാമകൃഷ്ണനെയും ചിത്രത്തിലേക്ക് പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വിജയ രാഘവന്‍, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. .

ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പാര്‍വതി ചെയ്ത കഥാപാത്രങ്ങളൊന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പാര്‍വതിയുടെ മികവ് തന്നെയാണ് ലീലയിലേക്ക് പാര്‍വതിയെ ക്ഷണിക്കാന്‍ കാരണമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments