HomeCinemaMovie Newsആ ഹൈവോൾട്ടേജ് ആക്‌ഷൻ പഠിക്കാൻ മോഹൻലാൽ വിദേശത്തേക്ക് !

ആ ഹൈവോൾട്ടേജ് ആക്‌ഷൻ പഠിക്കാൻ മോഹൻലാൽ വിദേശത്തേക്ക് !

മേജര്‍ രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മോഹന്‍ലാലും സംഘവും ജോര്‍ജ്ജിയയിലേക്ക് പോകുന്നു. ചിത്രത്തിലെ ഹൈ വോള്‍ട്ടേജ് രംഗങ്ങള്‍ ചിത്രീകരിക്കാനാണ് ഈ യാത്ര. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് മാഫിയ ശശിയാണ്.

 
ഡബിള്‍ റോളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. കേണല്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായും. യുഎന്‍ ദൗത്യ സേനയിലുള്ള മേജര്‍ മഹാദേവന്റെ ജീവിതമാണ് ജോര്‍ജ്ജിയയില്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ ചില യുദ്ധ രംഗങ്ങള്‍ പെരുമ്പാവൂരില്‍ ചിത്രീകിരിക്കുന്നുണ്ട്. അതിന് വേണ്ടിയുള്ള സെറ്റ് ഇടാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

 
1971ലെ ഇന്ത്യാ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടില്‍ ഒരുക്കിയ ചിത്രം മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ മുന്‍ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നാണ് അറിയുന്നത്. റെഡ് റോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നോ ? നിങ്ങൾക്ക് മലാശയ ക്യാൻസർ ഉണ്ടാവാം !!

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

അയർലണ്ടിലെ പ്രവാസി യുവതികൾക്ക് പ്രസവശേഷം അലവൻസോടെ ലീവെടുത്ത് നാട്ടിൽ പോകാൻ അനുമതി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments