HomeCinemaMovie Newsമലയാളത്തിലെ നടന്മാരുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കൂ.....ഞെട്ടിക്കുന്ന വിവരങ്ങൾ തനിക്കറിയാമെന്നു വെളിപ്പെടുത്തി ജഗദീഷ് !

മലയാളത്തിലെ നടന്മാരുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കൂ…..ഞെട്ടിക്കുന്ന വിവരങ്ങൾ തനിക്കറിയാമെന്നു വെളിപ്പെടുത്തി ജഗദീഷ് !

മലയാള സിനിമയിലെ എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നും നടന്‍ ജഗദീഷ്. മലയാള സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്നും ഇപ്പോള്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ജഗദീഷ് പറഞ്ഞു. മുമ്പത്തെ പോലെയല്ല, ഇപ്പോള്‍ മലയാള സിനിമയിലെ പ്രതിഫലം കോടികളായി കഴിഞ്ഞു. വരുമാനത്തിലും കവിഞ്ഞ സ്വത്തുക്കളുള്ള അനേകം നടന്മാരുണ്ട്്. ഇപ്പോള്‍ താന്‍ അത് പറഞ്ഞാല്‍ അസൂയ കൊണ്ട് പറയുകയാണെന്ന് കരുതും. അതുകൊണ്ട് തന്റേത് ഉള്‍പ്പെടെ എല്ലാ നടന്മാരുടെയും സ്വത്ത് വിവരം അന്വേഷിക്കേണ്ടതുണ്ട്. ജഗദീഷ് പറഞ്ഞു.

യുവനടിയുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ ഒരു കമന്റും നടത്തരുതെന്ന അസോസിയേഷന്‍ നേരത്തേ തീരുമാനം എടുത്തിരുന്നു. ഹൈവേയില്‍ കാളവണ്ടിയില്‍ ഓടുന്നയാളാണ് താന്‍. സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഞ്ചരിക്കുന്നവരെ തിരുത്താന്‍ തനിക്ക് താല്‍പ്പര്യമില്ല. സത്യം അന്വേഷിക്കാനോ പുറത്തു കൊണ്ടുവരാനോ കഴിയാത്തതില്‍ താന്‍ മാധ്യമങ്ങളെയേ കുറ്റപ്പെടുത്തു എന്നും ജഗദീഷ് പറഞ്ഞു.

അമ്മ ജനറല്‍ബോഡി മീറ്റിംഗിന് പിന്നാലെ എംഎല്‍എമാരായ മുകേഷും ഗണേശ്കുമാറും മാധ്യമങ്ങള്‍ക്ക് എതിരേ പൊട്ടിത്തെറിച്ചതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് വ്യക്തമാക്കിയത്. സിനിമാ വ്യവസായത്തെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ പറഞ്ഞത് ശരിയാണ്. സിനിമാ വ്യവസായത്തിലെ നിഗൂഡവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിലവിലെ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേ യുള്ളെന്ന് വെള്ളിയാഴ്ച സുധാകരന്‍ പറഞ്ഞിരുന്നു. ഇത് മലയാള സിനിമാ മേഖലയിലെ ഒരു അന്വേഷണ പരമ്പരകള്‍ക്ക് പഴുതായി മാറണം. ചില നടീനടന്മാരുടെ വന്‍ സ്വത്തിന് പിന്നിലെ രഹസ്യം എന്താണ്? അതെല്ലാം അഭിനയത്തിലൂടെ മാത്രം നേടിയതാണോ? എന്നതെല്ലാം അന്വേഷിക്കണമെന്നും താരം പറഞ്ഞു.bottom-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments