തന്റെ വിവാഹ വാര്‍ത്ത അറിഞ്ഞ് കേക്ക് മുറിച്ച്‌ ആഘോഷിച്ച ആദ്യ ഭര്‍ത്താവിന് കിടിലൻ മറുപടിയുമായി അമ്പിളീദേവി

28

ആദിത്യനുമായുള്ള വിവാഹ വാര്‍ത്ത അറിഞ്ഞ് കേക്ക് മുറിച്ച്‌ ആഘോഷിച്ച ആദ്യ ഭര്‍ത്താവിന് മറുപടിയുമായി അമ്ബിളി ദേവി. മകന്റെ ആറാം പിറന്നാള്‍ കേക്കു മുറിച്ച്‌ ആഘോഷിക്കുന്ന വീഡിയോ പുറത്തുവിട്ടാണ് മറുപടി നല്‍കിയത്. ആദ്യ ഭാര്യയുടെ വിവാഹം മാത്രം ആഘോഷിച്ചാല്‍ മതിയോ..? സ്വന്തം മകന്റെ പിറന്നാള്‍ ദിനം മറന്നുപോയോ എന്നു ലോവലിനോട് ചോദിച്ച്‌ അമ്ബിളി ദേവി വീഡിയോ പുറത്തുവിട്ടത്. ആദിത്യനെ ജീവിതത്തിലേക്ക് സ്വീകരിച്ചത് എല്ലാം അറിഞ്ഞുകൊണ്ടെന്നും നടി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലത്ത് വെച്ചായിരുന്നു വിവാഹം നാടന്നത്.

ലോവലുമായുള്ള ബന്ധം പിരിഞ്ഞ ശേഷം അദ്ദേഹം മകനെ കാണാനോ, മകനോട്‌ സ്ഹേത്തോടെ പെരുമാറാനോ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി പറയുന്നു. 2500രൂപ മാസം മകന് ചെലവിനായി തരാന്‍ കോടതി വിധിയുണ്ട്. എന്നാൽ അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവല്‍ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകന് പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്പോള്‍ തന്നെ കരയാന്‍ തുടങ്ങും എന്നും നടി അമ്പിളീദേവി പറഞ്ഞു.