HomeCinemaMovie Newsഇനി ഞാൻ രാഷ്ട്രീയക്കാരൻ; രാത്രി 11 മണി കഴിഞ്ഞും എന്നെ വിളിക്കാം: മുകേഷ്

ഇനി ഞാൻ രാഷ്ട്രീയക്കാരൻ; രാത്രി 11 മണി കഴിഞ്ഞും എന്നെ വിളിക്കാം: മുകേഷ്

ഏതാനും നാളുകള്‍ക്ക് മുന്‍പ് നടന്‍ മുകേഷ് ഒരു ആരാധകനോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ശേഷം വിളിച്ച് ആരാധകനോട് മുകേഷ് തന്റെ നീരസം പ്രകടമാക്കുന്ന ഓഡിയോ ആയിരുന്നു അത്. ഇങ്ങനെയായിരുന്നു ആ സംഭാഷണം: ഹലോ മുകേഷേട്ടനാണോ…അതെ, ആരാ.. ഞാനൊരു ആരാധകനാ,,, രാത്രി പതിനൊന്ന് മണിക്കാണോടാ നിന്റെ ആരാധന…അന്തസ്സ് വേണമെടാ അന്തസ്….ഫോണ്‍ കട്ട്.
ഈ ഓഡിയോ വൈറലായതിന് പിന്നാലെ എം.എല്‍.എ ആയാല്‍ രാത്രി 11 മണിക്ക് ശേഷം വിളിക്കാമോ എന്ന ചോദ്യമാണ് മുകേഷിന് മാധ്യമപ്രവര്‍ത്തകരുടെ അടുത്ത് നിന്ന് നേരിടേണ്ടി വന്നത്. അന്നത്തെ ആ വീഡിയോ വൈറലായപ്പോള്‍ പലരും കരുതിയത് എന്റെ ശബ്ദത്തില്‍ കോട്ടയം നസീറോ മറ്റോ സംസാരിച്ചതാണെന്നാണ്. എന്നാല്‍ അത് ഞാന്‍ തന്നെയാണെന്ന് തുറന്നുപറയുന്നതില്‍ ഒരു മടിയുമില്ലെന്ന് മുകേഷ് പറയുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ഞങ്ങളുടെ ജോലി രാത്രി വരെ നീളും. ഒരു കലാകാരനെ രാത്രി 11 മണി കഴിഞ്ഞിട്ട് ഇങ്ങനെ നിരന്തരം വിളിക്കാമോ, ഈ സംഭവം അറിഞ്ഞ് ഇന്നസെന്റ് ചേട്ടനടക്കം എന്നെ അഭിനന്ദിച്ചു, ഞാന്‍ ചെയ്തത് ശരിയാണെന്ന് തന്നെയാണ് എല്ലാവരും പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു എല്ലാവരുടേയും ചോദ്യം എം.എല്‍.എ ആയിക്കഴിഞ്ഞാല്‍ 11 മണിക്ക് ശേഷം വിളിക്കാമോ എന്നാണ്. ഞാനിപ്പോള്‍ ഒരു രാഷ്ട്രീയക്കാരനാണ്. എന്നെ ഇനി ഏത് സമയത്തും വിളിക്കാം- മുകേഷ് പറയുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments