HomeCinemaMovie Newsമാധവിക്കുട്ടിയുടെ ഭാവപ്പകർച്ചയുമായി മഞ്ജു വാര്യർ; ആമിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി; വീഡിയോ

മാധവിക്കുട്ടിയുടെ ഭാവപ്പകർച്ചയുമായി മഞ്ജു വാര്യർ; ആമിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി; വീഡിയോ

ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ, മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ജീവിതകഥ ആമിയുടെ ട്രെയിലർ പുറത്തിറങ്ങി. മഞ്​ജു വാര്യർ കമലാസുരയ്യയാകുന്ന ചിത്രം കമലാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. മുരളി ഗോപി​ ദാസിന്‍റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ടൊവിനോ തോമസും അനുപ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. ഒരു മിനിറ്റും അമ്പത്തിനാല് സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, കെപിഎസി ലളിത എന്നിവരും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

എം ജയചന്ദ്രനും തൗഫീഖ്​ ഖുറേഷിയുമാണ്​ സംഗീത സംവിധാനം. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ്​ പൊഴോലിപറമ്പിലും റോബൻ റോച്ചയുമാണ്​​ ചിത്രം നിർമിക്കുന്നത്​. മധു നീലകണ്ഠൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ്​ എഡിറ്റിങ്ങും നിർവഹിക്കുന്നു.

മഞ്ജു വാര്യരുടെ മറ്റൊരു തകർപ്പൻ പ്രകടനമാണ് കാണാനിരിക്കുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആമിയായി മിന്നുന്ന ഭാവപ്പകർച്ചയാണ് മഞ്ജു നടത്തിയിരിക്കുന്നത്. ആമി മഞ്ജുവിന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു പൊൻതൂവലാകുമെന്നതിൽ സംശയമില്ല. പല അവാർഡുകളും ആമിയിലൂടെ അവരെ കാത്തിരിക്കുന്നുവെന്ന് ട്രെയ്‌ലർ കണ്ടാൽ മനസ്സിലാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments