HomeCinemaഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ! മാറിടത്തെക്കുറിച്ച് അശ്ലീല കമന്റിട്ടയാൾക്ക് അശ്വതി ശ്രീകാന്തിന്റെ കിടിലൻ...

ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം ! മാറിടത്തെക്കുറിച്ച് അശ്ലീല കമന്റിട്ടയാൾക്ക് അശ്വതി ശ്രീകാന്തിന്റെ കിടിലൻ മറുപടി !

സോഷ്യൽ മീഡിയയിൽ സജീവമാണ് അവതാരകയും ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രശസ്തയുമായ അശ്വതി ശ്രീകാന്ത്. കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരികയായതോടെ ആണ് അശ്വതി ശ്രദ്ധേയയായത്. താരത്തിന്റെ പോസ്റ്റിന് താഴേ വന്ന ഒരു മോശം കമന്റും അതിന് അശ്വതി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മാറിടത്തെ കുറിച്ച് മോശമായി കമന്റ് ചെയ്ത വ്യക്തിയ്ക്കാണ് അശ്വതി ഒരു കിടിലൻ മറുപടി നൽകിയത്. ഇത്തരം ഞരമ്പു രോഗികള്‍ക്ക് ഇതു തന്നെയാണ് മറുപടിയെന്ന് പലരും കമന്റായി രേഖപ്പെടുത്തി.

അശ്വതിയുടെ ഫോട്ടോയുടെ താഴെ ഇയാൾ അശ്ലീല കമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് കിടിലൻ മറുപടിയാണ് അശ്വതി നൽകിയത്.
ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെ മാറിടവും സൂപ്പര്‍ ആണെന്ന് അശ്വതി മറുപടിയായി കുറിച്ചു. നിരവധി പേരാണ് അശ്വതിക്കു പിന്തുണയുമായി എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments