HomeCinemaഅന്തരിച്ച ഗായകരുടെ ശബ്ദം എഐ വഴി പുനര്‍സൃഷ്ടിച്ച് ഗാനമൊരുക്കി എആര്‍ റഹ്‌മാൻ !

അന്തരിച്ച ഗായകരുടെ ശബ്ദം എഐ വഴി പുനര്‍സൃഷ്ടിച്ച് ഗാനമൊരുക്കി എആര്‍ റഹ്‌മാൻ !

സംഗീതരംഗത്ത് നിർമ്മിതബുദ്ധിയുടെ വലിയൊരു സാധ്യത പ്രയോജനപ്പെടുത്തി സംഗീത സാമ്രാട്ട് എആര്‍ റഹ്‌മാൻ. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് അതില്‍ ഒളിച്ചിരിക്കുന്ന ഒരു രഹസ്യം പരസ്യമായിരിക്കുന്നത്. സംഗീത സാമ്രാട്ട് എആര്‍ റഹ്‌മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുല്‍ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ പുനസൃഷ്ടിച്ചു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എആര്‍ റഹ്‌മാന്റെ പുത്തന്‍ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണവുമായെത്തിയത്. എആര്‍ റഹ്‌മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബാ ബാക്കിയ. 2022 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബംബാ ബാക്കിയ അന്തരിച്ചത്. ചെന്നൈയിലുണ്ടായ കാറപകടത്തിലാണ് ഷാഹുല്‍ ഹമീദ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments