HomeCinemaമുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു

മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു

മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നടി താരകല്യാണിന്റെ അമ്മയും സോഷ്യല്‍ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്.

സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്ബ്, ജവഹര്‍ ബാലഭവനില്‍ സംഗീത നൃത്ത അധ്യാപികയായിരുന്നു. 1951 മുതല്‍ ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കംപോസര്‍ എന്ന നിലയില്‍ അവര്‍ ശ്രദ്ധേയയാണ്. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചു.പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. നന്ദനം (2002), കല്യാണരാമൻ (2002), പാണ്ടിപ്പട (2005), എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി സംഗീതകച്ചേരികള്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments